
എന്റെ പത്തൊമ്പതാം വയസിലാണ് സുരേഷിനെ ഞാൻ കണ്ടെത്തിയത് ! വളരെ വ്യത്യസ്തമായ വേർപിരിയലായിരുന്നു ഞങ്ങളുടേത് ! അങ്ങനെ ഒരു ആവിശ്യം ആദ്യം പറഞ്ഞത് ഞാനാണ് ! രേവതി പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ അടക്കിവാണ താര റാണി ആയിരുന്നു രേവതി. കരിയറിൽ ഒരുപാട് മികച്ച സിനിമകൾ ഉണ്ടായിരുന്ന രേവതി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള കേരളം സ്റ്റേറ്റ് അവാർഡ് നേടിയത് രേവതി ആയിരുന്നു. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത് എത്തിയത്. മലയാളികളെ സംബദ്ധിച്ച്, മികച്ച ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് രേവതി. ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും വിജയ ചിത്രങ്ങളാണ്, തമിഴ്, തെലുങ്ക്, കന്നട കൂടാതെ ഹിന്ദിയിലും അഭിനയിച്ച ആളാണ് രേവതി.
ഒരു സിനിമയെ വെല്ലുന്ന കഥയാണ് നടിയുടെ വ്യക്തി ജീവിതവും. സിനിമ നടനും സംവിധായകനുമായ സുരേഷ് മേനോനെയായിരുന്നു രേവതിയുടെ ഭർത്താവ്. പ്രണയ വിവാഹിതരായ ഇവർ പക്ഷെ 27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക ആയിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ, വളരെ അപ്രതീക്ഷിതമായാണ് ഞങ്ങൾ പ്രണയത്തിലായത് എന്ന് രേവതി പറഞ്ഞിരുന്നു, ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത് പുസ്തങ്ങളും സംഗീതവുമായിരുന്നു, അതിൽ ഏറ്റവും ശ്രദ്ധേയ കാര്യം ഞങ്ങളുടെ വീട്ടുകർ ഈ വിവാഹത്തെ എതിർത്തിരുന്നു എങ്കിൽ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു കാരണം അത്ര ശ്കതമായ ബന്ധം ആയിരുന്നില്ല അത് എന്നും രേവതി പറയുന്നു..

ഞങ്ങൾ രണ്ടുപേരും വീട്ടുകാരോട് ഇഷ്ടത്തെ കുറിച്ച് പറഞ്ഞു. അവര് ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള് വിവാഹം കഴിക്കാം എന്ന് തീരുമാനമെടുത്തതും ആ സമയത്താണ് ശരിക്കും പ്രണയിച്ചു തുടങ്ങിയതും. ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായതും അപ്പോഴാണ് എന്നും രേവതി പറയുന്നു, ഞങ്ങൾ ഒരേ പ്രൊഫഷനിൽ ഉള്ളവർ ആയതുകൊണ്ട് പരസ്പരം കൂടുതൽ അറിയാം തിരക്കുകളും മറ്റും, ഇത് അതല്ല വേറെ ഏത് ജോലിയായാലും പരസ്പരമുള്ള ആമനസിലാക്കലാണ് ഒരു ജീവിതത്തിൽ അത്യാവശ്യമെന്നും താരം പറയുന്നു. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ മനസിലാക്കാക്കിയാൽ അതിൽ വലുതായി ഒരു ദാമ്പത്യ ജീവിതത്തിൽ മറ്റൊന്നും വേണ്ട…
വളരെ വ്യത്യസ്തമായ ഒരു വേർപിരിയാൻ ആയിരുന്നു ഞങ്ങളുടേത്. പരസ്പരമുള്ള സംസാരം കുറഞ്ഞ് ബന്ധം വഷളാകുന്നു എന്ന അവസ്ഥ എത്തിയപ്പോൾ ഞാനാണ് ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്. ഞാൻ ചെയ്യുന്നത് ശെരിയാണോ എന്നറിയാത്ത ആറു സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞാൻ സുരേഷിനെ കണ്ടെത്തിയത് എന്റെ പത്തൊമ്പതാം വയസിലാണ്.
20 വർഷ,ത്തിലേറെയായി ഞങ്ങൾക്കറിയാം. അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ ജീവിതാവസാനം വരെ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. ഞങ്ങൾ തിരിച്ചു ഒരുമിച്ച് വരുമോ എന്ന് എനിക്കറിയില്ല. അത് സംഭാവിക്കാം സംഭവിക്കാതിരിക്കാം. പക്ഷെ ഞങ്ങളുടെ അവസാനം വരെ ഞങ്ങൾ ഒരുമിച്ചായിരിക്കും. അത് സുഹൃത്തുക്കൾ എന്ന നിലയിലും ആവാം പങ്കാളികൾ എന്ന നിലയിലും ആവാം എന്നും രേവതി പറയുന്നു.. ഇവരുടെ വേർപിരിയലിന് ശേഷം ഒരു കുഞ്ഞും രേവതിക്ക് ഉണ്ട് ..
Leave a Reply