‘കുഞ്ഞ് ജനിച്ചത് ഞങ്ങളുടെ വിവാഹമോചന ശേഷം’ !! തന്റെ ജന്മദിനത്തിൽ ആ രഹസ്യം പുറത്തുവിട്ട് രേവതി !!
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് നടി രേവതി. മലയത്തിൽ എത്രയോ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗാമായിരുന്ന രേവതി ഇപ്പോഴും അഭിയ രംഗത്ത് സജീവമാണ്. മലയാളികളെ സംബദ്ധിച്ച്, മികച്ച ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് രേവതി. ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും വിജയ ചിത്രങ്ങളാണ്.
രേവതി ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു അഭിനേത്രികൂടിയാണ്, തമിഴ്, തെലുങ്ക്, കന്നട കൂടാതെ ഹിന്ദിയിലും അഭിനയിച്ച ആളാണ് രേവതി, ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത് എത്തുന്നത്. സിനിമ മേഖലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് രേവതി വിവാഹിതയാകുന്നത്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വളരെ അപ്രതീക്ഷിതമായാണ് ഞങ്ങൾ പ്രണയത്തിലായത് എന്ന് രേവതി പറഞ്ഞിരുന്നു, ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത് പുസ്തങ്ങളും സംഗീതവുമായിരുന്നു, അതിൽ ഏറ്റവും ശ്രദ്ധേയ കാര്യം ഞങ്ങളുടെ വീട്ടുകർ ഈ വിവാഹത്തെ എതിർത്തിരുന്നു എങ്കിൽ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു കാരണം അത്ര ശ്കതമായ ബന്ധം ആയിരുന്നില്ല അത് എന്നും രേവതി പറയുന്നു.. വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരായി.
ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്, അത് വളരെ വ്യത്യസ്തമായ ഒരു വേർപിരിയൽ ആയിരുന്നു, കാരണം തങ്ങള്‍ രണ്ടാളും പരസ്പരം ആലോചിച്ചാണ് വേർപിരിയാൻ തീരുമാനിച്ചത്. 1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോള്‍ താരത്തിന് 51 വയസ്സായി, ഇന്ന് രേവതിയുടെ ജനംദിനമാണ്. ഈ ദിവസം വളരെ പ്രധനയമുള്ള ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
രേവതി ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തുന്നു എന്ന വാർത്ത ഒരു സമയത്ത് നമ്മൾ ഏവരും കേട്ടിരുന്നതാണ്, എന്നാൽ അത് അങ്ങനെയല്ല ഇത് രേവതി പ്രസവിച്ച തനറെ സ്വന്തം കുഞ്ഞാണ്, പക്ഷെ വിവാഹ മോചിതയായ രേവതിയുടെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന രീതിയിൽ ഒരുപാട് ചോദ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി.
താരത്തിന്റെ മറുപടി ഇങ്ങനെ, എന്റെ കുഞ്ഞിനെ ഞാന്‍ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ പലരും സംസാരിച്ചതായി അറിയാം അവരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളു ഇവള്‍ എന്റെ സ്വന്തം രക്തമാണ്. എന്റെ മകൾ.. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, എന്നായിരുന്നു രേവതിയുടെ മറുപടി. കൂടാതെ ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും അന്ന് രേവതി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.
2002 ലാണ് രേവതിയും സുരേഷ് മേനോനും വേർപിരിയുന്നത്, ഇതുനു ശേഷം പത്ത് വർഷങ്ങൾ കഴിഞ്ഞാണ് രേവതിക്ക് കുഞ്ഞ് ജനിക്കുന്നത്. മഹീ എന്നാണ് മകളുടെ പേര്.. രേവതിക്ക് നിരവധി പേരാണ് ഇപ്പോൾ ജന്മദിന ആശംസകൾ അറിയിക്കുന്നത്….
Leave a Reply