
ഉര്വശിയോട് ഈ കാണിക്കുന്നത് കടുത്ത അനീതിയാണ് ! ചോദ്യങ്ങൾ ഒരുപാടുണ്ട് ! ഉത്തരം തരാൻ ആരെങ്കിലുമുണ്ടോ ! റിമയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു റിമ കല്ലിങ്കൽ. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടിയാണ് റിമ കല്ലിങ്കൽ മലയാള സിനിമയുടെ ശ്രദ്ധ നേടിയെടുത്തത്. ഏറെ ചർച്ചചെയ്യപ്പെട്ട സിനിമ അന്ന് വലിയ വിജയമായിരുന്നു. ശേഷം ആഷിഖ് അബുവുമായി വിവാഹിതയായ റിമ സിനിമകളിൽ അതികം കണ്ടിരുന്നില്ല. ഇപ്പോഴിതാ ആഷിക്കിന്റെ തന്നെ നീലവെളിച്ചം എന്ന സിനിമയിൽ നായികയായി സിനിമയിലേക്ക് തിരികെ എത്തുകയാണ്.
സിനിമയുടെ പ്രൊമോഷന് വേണ്ടി മനോരമ ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ഉർവശി ആണെന്ന് പറഞ്ഞപ്പോഴാണ് നടിയെ കുറിച്ച് റിമ പറഞ്ഞത്. ഉർവശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകർക്കോ എഴുത്തുകാർക്കോ എന്തു തരം കഥാപാത്രമാണു നൽകാനുള്ളതെന്ന് റിമ ചോദിക്കുന്നു. അത്രയും കഴിവുള്ള നടി. അവരിവിടെയുണ്ട്. പക്ഷേ, എന്താണ് അവർക്കു കൊടുക്കുന്നത്.

ഇത് ആ നടിയോട് കാണിക്കുന്ന കടുത്ത അനീതിയാണ്. മുന്നോട്ടു നോക്കുമ്പോൾ ഇവരെയാണ് ഞങ്ങൾ കാണുന്നത്. ഇത്രയും കഴിവുള്ള ഉർവശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്തിടത് ഞങ്ങൾക്ക് എന്താണ് എന്ന് ഓർക്കുമ്പോഴുള്ള അരക്ഷിതത്വം വളരെ വലുതാണ്. ഇതിനെ കുറിച്ച് നിരന്തരമുള്ള സംസാരവും പോരാട്ടവും കാരണം ഞങ്ങൾ ക്ഷീണിച്ചു. മലയാളത്തിൽ ശ്കതമായ സ്ത്രീ പക്ഷ സിനിമകൾ വരുന്നുണ്ട്, പക്ഷെ നായകന് ലഭിക്കുന്ന പ്രാധാന്യമോ പ്രതിഫലമോ അവർക്ക് ലഭിക്കുന്നുണ്ടോ..
നായികമാരെക്കാൾ പ്രതിഫലം വാങ്ങുന്ന സ്വഭാവ നടന്മാർ ഇവിടെ ഉണ്ട്, ചോദിച്ചാൽ അവർ സീനിയർ നടൻമാർ അല്ലെ എന്നാണ് പറയുന്നത്, അപ്പോൾ സീനിയർ നടിമാർക്ക് ആ പരിഗണന കിട്ടുന്നില്ലല്ലോ. ജെൻഡർ അല്ലാതെ എന്താണ് ഇതിന്റെ മാനദണ്ഡം.. അങ്ങനെ കുറെ ചോദ്യങ്ങളുണ്ട്. ഉത്തരം തരാൻ ആർക്കെങ്കിലും താല്പര്യമുണ്ടോ എന്നും റിമ ചോദിക്കുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദർശന ചുമലേറ്റിയത്. തുറമുഖത്തിലെ പൂർണിമയുടെ പ്രകടനം. അതുപോലെ നിഖില വിമൽ ആകട്ടെ, ഐശ്വര്യ ലക്ഷ്മിയാകട്ടെ നിത്യാ മേനോനാകട്ടെ.. അവരെയൊക്കെ നമ്മൾ ഉപയോഗിക്കുന്നുണ്ടോ.. ഇത് മാറണം മാറ്റങ്ങൾ അനിവാര്യമാണ് എന്നും റിമ പറയുന്നു.
Leave a Reply