
നിനക്ക് വേറെ പണിയൊന്നുമില്ലേ കൊച്ചേ എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്, ഇങ്ങനെ വേണം പെണ്കുട്ടികളായാൽ ! മകനെയും മരുമകളെയും കുറിച്ച് നിശാ സാരംഗ് !
കഴിഞ്ഞ ദിവസമാണ് ഋഷിയുടെയും ഐഷ്വര്യയുടെയും വിവാഹം നടന്നിരുന്നത്, ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയിൽ കൂടി ഏവർക്കും വളരെ പ്രിയങ്കരനായ ആളാണ് ഋഷി. അതിലുമുപരി, റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ മേഖലയിലെത്തി ഡാൻസിലൂടെ തന്റെ കരിയർ ഉയർത്തിയ താരം കൂടിയാണ് ഏവരും മുടിയൻ എന്ന് വിളിക്കുന്ന ഋഷി. മുടിയന്റെ ഭാര്യ ഒരു ഡോക്ടറും നടിയുമാണ്.
ഇപ്പോഴിതാ ഉപ്പും മുളകിൽ അമ്മയും മകനുമായിട്ടാണ് നിഷാ സാരംഗും ഋഷിയും എത്തിയിരുന്നത്. അതുകൊണ്ട് തന്നെ നിഷയും ഋഷിയും തമ്മിലുള്ള സ്നേഹബന്ധവും വലുതാണ്. ഋഷിയുടെയും ഐശ്വര്യയുടെയും ഹൽദി ചടങ്ങിൽ നിഷയും പങ്കെടുത്തിരുന്നു. ചടങ്ങിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

നിഷയുടെ ആ വാക്കുകൾ ഇങ്ങനെ, പ്രിയപ്പെട്ട മക്കളാണ് ഇവർ രണ്ടുപേരും, ഋഷി എനിക്ക് മകനെ പോലെയാണ്. അവൻ കല്യാണം കഴിക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ തന്നെ ഞെട്ടിപോയി. കാരണം, ഞാൻ ആദ്യമായി കാണുമ്പോൾ അവൻ കുഞ്ഞു പയ്യനായിരുന്നു. ഇപ്പോൾ, കുറച്ചും കൂടി തടിച്ചു എന്നു മാത്രമാണുള്ളത്. എന്റെ മനസിൽ ഇന്നും അവൻ കുഞ്ഞാണെന്നാണ്, അതുപോലെ ഐശ്വര്യ വളരെ നല്ല കുട്ടിയാണ്. അവളെ തന്നെ വിവാഹം കഴിക്കണമെന്ന് ഋഷിയോട് ഞാൻ എപ്പോഴും പറയുമായിരുന്നു. അവന്റെ കൂടെ എല്ലാ കാര്യത്തിനും വളരെ ക്ഷമയോടെ ഐശ്വര്യ നിൽക്കാറുണ്ട്. ഇവരെ തെറ്റിക്കാൻ നോക്കിയാലും നടക്കില്ല. എല്ലാം കൊണ്ട് മുടിയന് ചേരുന്ന പെണ്ണാണ് ഐശ്വര്യ എന്നാണ് നിഷയുടെ വാക്കുകൾ.
ഞാൻ ഇടക്കൊക്കെ, നിനക്ക് വേറെ പണിയൊന്നുമില്ലേ കൊച്ചേ എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. എന്നാൽ, അതിലൊന്നും അവളുടെ മനസ്സ് മാറിയിട്ടില്ല. അവൾ എപ്പോഴും പറയുന്നത് അവൻ പാവമാണെന്നാണ്. ഇങ്ങനെ വേണം പെൺകുട്ടികൾ പ്രേമിക്കേണ്ടതെന്ന് ഞാൻ ഓർക്കും. ഒരു കുത്തിത്തിരുപ്പിലും വീഴാതെ അവനെ അവൾ സ്നേഹിച്ചു. ഇവരെ കുറിച്ച് പറയുമ്പോൾ ഋഷിയുടെ അമ്മയെ കുറിച്ചും പറയേണ്ടതാണ്. അവനെപോലെ സാധുവായ ഒരാളാണ്. ശരിക്കും ഇവരുടെ ഭാഗ്യമാണ് അമ്മയെന്നുെ നിഷ പറയുന്നുണ്ട്.
Leave a Reply