
ഉപ്പും മുളകിൽ നിന്നും എന്നെ പുറത്താക്കാൻ വേറെ എന്തെല്ലാം വഴി ഉണ്ടായിരുന്നു ! ഇത് ഞാൻ അനുവദിക്കില്ല ! ഒരുപാട് ടോര്‍ച്ചര്‍ അനുഭവിച്ചു ! നിറകണ്ണുകളോടെ മുടിയൻ !
തുടക്കം മുതൽ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ഒരു പ്രോഗ്രാം ആയിരുന്നു ഉപ്പും മുളകും. അഭിനേതാക്കളുടെ അഭിനയ മികവ് ഒന്നുകൊണ്ട് മാത്രമാണ് ഈ പരിപാടി ഇത്രയും സ്വീകാര്യത നേടാൻ കാരണമായത്. അതിലെ ഓരോ കഥാപത്രങ്ങളെയും പ്രേക്ഷകർ അത്രയും ഇഷ്ടപ്പെട്ടിരുന്നു. ഇതിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ഋഷി. പക്ഷെ മുടിയൻ എന്ന പേരിലാണ് താരം കൂടുതൽ ജനശ്രദ്ധ നേടിയത്. അതിൽ വിഷ്ണു എന്ന കഥാപത്രമായാണ് ഋഷി എത്തിയിരുന്നത്. പ്രേത്യേക രീതിയിലുള്ള ഋഷിയുടെ ഹെയർ സ്റ്റൈൽ കൊണ്ടാണ് താരത്തെ മുടിയൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു അഭിനേതാവ് എന്നതിലുപരി ഋഷി വളരെ കഴിവുള്ള ഒരു ഡാൻസർ കൂടിയാണ്. സമൂഹ ,മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വിഡിയോകൾ വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഋഷിയെ ഉപ്പും മുളകിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റിഷി. കരിയറില്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ റിഷി വെളിപ്പെടുത്തിയത്. ഉപ്പും മുളകിന്റെ ഡയറക്ടറുമായുള്ള കുറച്ച് പേഴ്സണല്‍ ഇഷ്യൂസ് കൊണ്ടാണ് ഞാന്‍ മാറി നിന്നത്. എന്നാല്‍ ഇപ്പോഴിതാ എന്നെ അതില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ കഥയിൽ മുടിയന് ബാംഗ്ലൂര്‍ ഡ്ര,ഗ് കേ,സി,ല്‍ കുടുങ്ങി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് അവരിപ്പോള്‍. ആ എപ്പിസോഡിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അപ്പ് ആകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അവിടെ വർക്ക് ചെയ്യുന്ന എന്റെ വളരെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അവിടെ അച്ഛനും അമ്മയ്ക്കും (നിഷ സാരംഗ്, ബിജു സോപാനം) ഒന്നും ഡയറക്ടറോട് ചോദിക്കാന്‍ പറ്റില്ല. അവര്‍ക്ക് ലിമിറ്റുണ്ട്. പക്ഷെ എന്നിട്ടും അവർ പറഞ്ഞിരുന്നു ഇത് ഇടരുത് എന്ന്, പക്ഷെ സംവിധായകൻ കേട്ടില്ല. ഇത് അയാളുടെ കളിയാണ്. അവര്‍ക്ക് എന്നെ മാറ്റാന്‍ എന്തൊക്ക വഴി ഉണ്ടായിരുന്നു. അതുപോലെ ഉപ്പും മുളകും ഒരു സീരിയല്‍ ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സീരിയല്‍ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെയാണ് ഇപ്പോള്‍ സീരിയലില്‍. നിര്‍ത്തിവെച്ചത് രണ്ടാമത് തുടങ്ങിയത് ഞങ്ങള്‍ക്ക് പലതും പ്രോമിസ് തന്നിട്ടാണ്. പക്ഷെ അതൊന്നും പിന്നീട് പാലിച്ചില്ല.
ആ സംവിധായകൻ എന്നെ ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് നീലുവായി അഭിനയിക്കുന്ന നടി നിഷ സാരംഗും ഉപ്പും മുളകും സീരിയലിന്റെ ഭാഗമായ ശേഷം താന്‍ ചില ദുരിതങ്ങള്‍ അനുഭവിച്ചതായി വെളിപ്പെടുത്തിയിരുന്നു. അത് ശ്രീകണ്ഠൻ നായർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Leave a Reply