
ആരെയും പേടിച്ചിട്ടല്ല ഇത് ഇപ്പോൾ പറയുന്നത് ! ഒടുവിൽ ആരതിയോട് മാപ്പ് പറഞ്ഞ് റിയാസ് സലിം ! വിശദീകരണം ഇങ്ങനെ !!
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സീസൺ കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞും ഇന്നും അതിലെ താരങ്ങൾ ലൈം ലൈറ്റിൽ തന്നെ നിൽക്കുന്നത്. അതിൽ റോബിൻ രാധാകൃഷ്ണൻ, റിയാസ് സലിം, ദിൽഷ, ബ്ലെസ്ലി ഇങ്ങനെ നീളുന്നു താരങ്ങൾ… ഇതിൽ ഡോ. രാധാകൃഷ്ണനും റിയാസ് സലിമും ഇപ്പോഴും പരസ്പരം അഭിപ്രായ വ്യത്യാസങ്ങളിൽ തന്നെ മുന്നോട്ട് പോകുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റോബിന്റെ കാമുകി ആരതിയെ കുറിച്ച് റിയാസിന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു.
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വേളയിൽ ആരതിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യം വന്നപ്പോൾ റിയാസ് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ആരാണ് ആരതി.. അവള് ഫെയ്മസാണോ… എന്നായിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായി മാറുകയും റിയാസിനെ വിമർശിച്ച് നിരവധിപേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ റിയാസ് തന്നെ ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് വന്ന വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. റിയാസിന്റെ വാക്കുകൾ ഇങ്ങനെ,
കഴിഞ്ഞ ദിവസം നടന്ന ‘ക്യൂ ആന്റ് എയില്‍’ ഈ വ്യക്തിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചിലര്‍ ചോദിച്ചിരുന്നു. എനിക്ക് അയാളെക്കുറിച്ച് അറിയില്ലെങ്കില്‍ എനിക്ക് അറിയില്ല അവള് ആരാണെന്ന് പറയാമായിരുന്നു അപ്പോള്‍ എനിക്ക്. പക്ഷെ അതിന് പകരം ആരാണവള്‍ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അത് തീര്‍ത്തും അനാവശ്യമായിരുന്നു. ഞാന്‍ അങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ എന്നോട് ആരാണ് റിയാസ് എന്നു ചോദിക്കാമായിരുന്നു. കാരണം ഞാനിവിടെ ഒന്നും മല മറിച്ചിട്ടൊന്നുമില്ല.

ഒരു ഷോയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് എന്നെ ആളുകൾ അറിയുന്നത്. നിങ്ങള്‍ക്ക് ഇപ്പോൾ ഒരു നടനെ അറിയുന്നത് ഒരു സിനിമയില്‍ അവര്‍ അഭിനയിച്ച് കൊണ്ടാകും. അല്ലാതെ നിങ്ങളുടെ അപ്പൂപ്പന് ആയതു കൊണ്ടല്ല. ഇങ്ങനൊക്കെ തന്നെയാണ്. ഏത്ര ചെറിയ എസ്റ്റാബ്ലിഷ്മെന്റ് ആയാലും അതിന് പിന്നിലെ കഴ്ചപ്പാടുണ്ടായിട്ടുണ്ട്. അതിന്റെ മൂല്യം അതിനുണ്ട്. അതിനാല്‍ ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറയേണ്ടതുണ്ടായിരുന്നില്ല. എന്ന് കരുതി ഞാനൊരു സ്ത്രീയെ കുറിച്ച് മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.പക്ഷെ ഞാനവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിടുകയായിരുന്നു. അതിനാണ് മാപ്പ് പറയുന്നത്.
പിന്നെ മറ്റൊരു പ്രധാനകാര്യം ഞാൻ ഒരിക്കലും ഇത് ഒരു ഫാൻസിനെയോ, ഒരു ജോലിയും ഇല്ലാത്ത ചിലരുടെ ഒക്കെ ആരാധകരെയോ, അതുപോലെ യുട്യൂബ് വിഡിയോകൾ ചെയ്ത് സമയം കളയുന്ന മറ്റുചിലരെയോ കാരണമല്ല എന്നും എടുത്ത് പറയാൻ ആഗ്രഹിക്കുന്നു. എന്നും റിയാസ് വിഡിയോയിൽ പറയുന്നു.
Leave a Reply