സാധാരണക്കാരന്റെ 150 ഉം 200 ഉം കൊണ്ടാണ് അമ്പതും നൂറും കോടിയുമൊക്കെ ഉണ്ടാകുന്നത് ! എല്ലാത്തിനേറെയും അടിസ്ഥാനം പ്രേക്ഷകരാണ് ! റോബിൻ പറയുന്നു !

മാളികപ്പുറം സിനിമയുടെ പേരിലുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല, സംവിധായകൻ അഖിൽ മാരാർ ഇതുമായി ബന്ധപ്പെട്ട് റോബിൻ രാധാകൃഷ്ണനെതിരെ വലിയൊരു ആരോപണം ഉന്നയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഉണ്ണി മുകുന്ദന്‍ വേദിയില്‍ വരുമ്പോള്‍ കൂവിക്കാന്‍ റോബിൻ ഇരുപതിനായിരം രൂപ കൈക്കൂലി കൊടുത്തു എന്നാണ് അഖിൽ ആരോപിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടി പറയുകയാണ് റോബിൻ. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോബിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ കാര്യങ്ങൾ നോക്കി ഒതുങ്ങി കഴിയുന്ന എന്നെ ഈ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞതിന് തെളിവ് ഞാൻ ചോദിച്ചിട്ടുണ്ട്, അതുമായി വരുമ്പോൾ ബാക്കി സംസാരിക്കാം. ഞാനും സായി കൃഷ്ണയും തമ്മില്‍ രഹസ്യ ഇടപാടുണ്ടെന്നാണ് പറയുന്നത്. എന്നെ ഏറ്റവും കൂടുതല്‍ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് സായി. ഞാന്‍ എന്താണെന്ന് കൃത്യമായി എനിക്ക് അറിയാം. ആരോടും ദേഷ്യവും വിദ്വേഷവും എനിക്കില്ല. ഉറങ്ങി എണീറ്റ് കഴിഞ്ഞാല്‍ ആ ദേഷ്യം പോവും. അറിഞ്ഞ് കൊണ്ട് ആരേയും അങ്ങോട്ട് പോയി ദ്രോഹിക്കില്ല.

പിന്നെ ഗോകുലം സാർ എന്നെ മകനെപ്പോലെ കാണുന്നത് എന്ന് പറഞ്ഞത് വെറുതെ അല്ല, ഞങ്ങൾ തമ്മിൽ വർഷങ്ങൾ മുമ്പേ അറിയാവുന്നവരാണ്. അദ്ദേഹത്തിന്റെ ആശുപത്രിയാണ് ഞാൻ വർക്ക് ചെയ്തിരുന്നത് പുള്ളിക്കാരന്‍ ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ ഞാനാണ് രാത്രി നോക്കാറുള്ളത്. അതുകൊണ്ട് തന്നെയാണ് പുള്ളിക്കാരന്‍ മോനേപ്പോലെയാണെന്ന് പറഞ്ഞത്. ഇവരൊക്കെ പറയുന്നത് പോലെ ഗോകുലം പിക്ചേഴ്സിന്റെ സിനിമ പോയിട്ടില്ല. ഇവരെക്കാളുമൊക്കെയുള്ള ബന്ധം ഗോകുലവുമായിട്ട് എനിക്കുണ്ട്.

ഇപ്പോൾ ഞാൻ എന്റെ കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നെ പിന്തുണയ്ക്കായി ഒരുപാട് ആളുകളുണ്ട്. സിനിമയുടെ ഏറ്റവും വലിയ അടിസ്ഥാനം എന്ന് പറയുന്നത് കാണാനുള്ള പ്രേക്ഷകരാണ്. അമ്പതും നൂറും കോടിയുമൊക്കെ ലാഭമുണ്ടാക്കുന്നത് സാധാരണക്കാരന്റെ 150 ഉം 200 ഉം കൊണ്ടാണ്. ഇന്നുവരെ ഒരു സിനിമയും ചെയ്യാത്ത, എന്റെ സിനിമ കാണാന്‍ ഒരു പത്തുപേരെങ്കിലും ഉണ്ട്. ഞാന്‍ ചെയ്യുന്ന സിനിമ വലിയ സൂപ്പർ ഹിറ്റാവണമെന്ന ആഗ്രഹമൊന്നില്ല.

കഴിഞ്ഞ ഏഴ് വർഷമായിട്ട് ഞാൻ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ എന്ന നിലയിലാണ് ജോലി ചെയ്തിരുന്നത്. മാസം ഒരു ലക്ഷം എന്നതായിരുന്നു എന്റെ സാലറി. വളരെ കഷ്ടപ്പെട്ട് 14 മണിക്കൂറൊക്കെ ആശുപത്രിയില്‍ നിന്നിട്ടാണ് അതെനിക്ക് കിട്ടയിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഞാന്‍ ചെയ്തിരുന്നത് പരമാവധി ബ്രാന്‍ഡിങ്ങൊക്കെ നടത്തികയായിരുന്നു. ഇപ്പോള്‍ അന്ന് കിട്ടിയിരുന്ന സാലറിയുടെ രണ്ട് മടങ്ങ്, അതായത് മൂന്ന് ലക്ഷം രൂപയെങ്കിലും മാസം കിട്ടുന്ന രീതിയില്‍ ഫിക്സിഡ് ഡെപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതായത് ലൈഫ് ലോങ് സെറ്റില്‍മെന്റാണ് എന്നും റോബിൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *