എനിക്ക് സ്വപ്‌നം കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആകാശഗംഗയുടെ വിജയം ! പക്ഷെ എന്റെ കാര്യത്തിൽ അതില്ലാതെ പോയി ! നടൻ റിയാസ് പറയുന്നു !

മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ആകാശഗംഗ. വിനയൻ സംവിധാനം ചെയ്ത് ചിത്രം ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പക്ഷെ ചിത്രത്തിന്റെ രണ്ടാം ഭാഗം അത്ര വിജയമായിരുന്നില്ല. ആ ചിത്രത്തിൽ നായകനായി എത്തിയ നടൻ റിയാസിനെ പ്രേക്ഷകർ ഇന്നും മറന്നിട്ടില്ല. ഉണ്ണി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ആ ചിത്രത്തിൽ ചെയ്തിരുന്നത്. എന്നാൽ ആ ചിത്രത്തിന് ശേഷം റിയാസിനെ അങ്ങനെ ആരും സിനിമയിൽ കണ്ടിരുന്നില്ല. ശേഷം അടുത്തിടെ ആകാശഗംഗ സെക്കൻഡ് പാർട്ട് ഇറങ്ങിയതോടെയാണ് അദ്ദേഹം ഏറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടത്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. സിനിമാലോകത്ത് ഇല്ലായിരുന്നെങ്കിലും ഞാന്‍ ഈ നാട്ടിലൊക്കെ തന്നെ ഉണ്ടായിരുന്നു. എനിക്ക് സ്വപ്‌നം കാണാവുന്നതിലും അപ്പുറം വിജയമായിരുന്നു ആകാശഗംഗയുടേത്. എന്നാൽ ആ വിജയം എന്റെ കരിയറിൽ ഉണ്ടായിരുന്നില്ല,  അതിന് ശേഷം അവസരങ്ങളൊന്നും വന്നില്ല എന്നുള്ളതാണ് സത്യം. പലരോടും ചാന്‍സ് ചോദിച്ചെങ്കിലും കിട്ടിയില്ല. ചെയ്ത രണ്ട് മൂന്ന് സിനിമകൾ  പരാജയപ്പെടുകയും ചെയ്തതോടെയാണ് സിനിമയില്‍ നിന്നും പൂർണ്ണമായും അകന്ന് പോകുക ആയിരുന്നു. എനിക്ക് സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ അറിയില്ലായിരുന്നു. നമുക്ക് അര്‍ഹതപ്പെട്ടത് നമ്മളെ തേടി വരും എന്നൊരു കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പ് 20 വര്‍ഷം നീണ്ടു.

ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഒരു അനുഭവം ആയിരുന്നു, പക്ഷെ അതുപോലെ ഏറെ വേദനിപ്പിച്ച മറ്റൊന്ന് ആ സിനിമയുടെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന പകുതിപേരും രണ്ടാം ഭാഗത്തിൽ ഇല്ലായിരുന്നു എന്നതാണ്. സുകുമാരി ചേച്ചി, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, കല്‍പ്പന, ശിവജി, രാജൻ പി ദേവ് അവരാരും ഇന്ന് നമ്മളോടൊപ്പമില്ലെന്നുള്ളത് വേദനിപ്പിക്കുന്ന ഒന്നായിരുന്നു. അതുപോലെ തന്നെ എന്നെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ ഉള്ള സ്ഥലമാണ് ഒളപ്പമണ്ണ മനയും അതിന്റെ പരിസരവും. 20 വര്‍ഷത്തിന് ശേഷം ഇവിടെ തന്നെ വീണ്ടും  ഷൂട്ടിങിന് എത്താല്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉള്ള ഒന്നായിരുന്നു എന്നും റിയാസ് പറയുന്നു.

വിനയേട്ടനോട് പോലും അത്ര വലിയൊരു പരിചയം ഇല്ലായിരുന്നു. കാണുമ്പോൾ സൗഹൃദം പുതുക്കും എന്നല്ലാതെ.. ഞാനൊരിക്കലും എനിക്ക് ചാന്‍സ് തരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നത് വരുമ്പോള്‍ അദ്ദേഹം വിളിക്കുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ആ വിളി വന്നത് 20 വര്‍ഷത്തിന് ശേഷമാണെന്ന് മാത്രം. കുടുംബവും കുട്ടികളും ജീവിത പ്രാരബ്ദങ്ങളുമൊക്കെ ആയതോടെ സിനിമ വിട്ട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയായിരുന്നു എന്നും റിയാസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *