
ഞങ്ങളുടെ വീട്ടിലെ പണിക്കർക്ക് പറമ്പിൽ കുഴി കുത്തി അതിൽ കഞ്ഞി ഒഴിച്ചു കൊടുക്കും ! കൃഷ്ണകുമാറിനെ വിമർശിച്ച് റിയാസ് സലിം ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഒരു നടൻ എന്നതിനപ്പുറം ഇന്ന് ബിജെപി യുടെ ദേശിയ അംഗമെന്ന നിലക്ക് പാർട്ടി പ്രവർത്തങ്ങളിൽ വളരെ സജീവമാണ് കൃഷ്ണകുമാർ, സാമൂഹ്യ വിഷയങ്ങളിൽ തന്റെ നിലപാടും, പാർട്ടിയുടെ തീരുമാനങ്ങളും എല്ലാം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുള്ള ആളാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ ഒരു വിഡിയോയിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകളെ തുടർന്ന് ഇപ്പോൾ വലിയ വിമര്ശങ്ങളാണ് ഉയരുന്നത്. തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി കാണുകയും അതിനെ കാല്‍പ്പനീയവത്കരിക്കുകയും ചെയ്തതിനെതിരെയാണ് വിമര്‍ശനം ഉയരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്ബ്രാദയത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്റെ വീഡിയോ വൈറലായി മാറുകയാണ്.
ഇതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ സിന്ദുകൃഷ്ണയുടെ യുട്യൂബ് വിഡിയോയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായി മാറുന്നത്. പഴങ്കഞ്ഞിയുടെ ഗുണഗണങ്ങളെ പുകഴ്ത്തുന്നതിനിടെയാണ് കൃഷ്ണ കുമാര്‍ തന്റെ വീട്ടിലെ പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്ന രീതിയെക്കുറിച്ച് വിവരിക്കുന്നത് അതില്‍ നൊസ്റ്റാള്‍ജിയ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതേ വീഡിയോ ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ കൃഷ്ണകുമാറിന് വലിയ വിമർശനങ്ങളാണ് നേടികൊടുക്കുന്നത്.
വിഡിയോയിൽ അദ്ദേഹം പറയുന്ന വാക്കുകൾ ഇങ്ങനെ, ഞങ്ങൾ പണ്ട് തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോൾ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോൾ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും.

ചേമ്പില വിരിച്ച ആ കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കൊതി വരും. ഞങ്ങൾ പണ്ട് കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു എന്നും അത് കണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് എന്നുമാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്. ഇപ്പോഴിതാ നടന്റെ ഈ വാക്കുകളെ വിമർശിച്ച് ബിഗ് ബോസ് താരം റിയാസ് സലിം രംഗത്ത് വന്നിരിക്കുകയാണ്.
റിയാസ് കുറിച്ചത് ഇങ്ങനെ, ‘അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ’ എന്നാണ്വിഡിയോബ് പങ്കുവെച്ചുകൊണ്ട് റിയാസ് സലിം പറയുന്നത്. അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകളേയും റിയാസ് സലീം എതിര്‍ക്കുന്നുണ്ട്. റിയാസിനെ പിന്തുണക്കുന്ന കമന്റുകളാണ് കൂടുതലും ലഭിക്കുന്നത്.
വൈറല്‍ ആയ വീഡിയോക്ക് ലഭിക്കുന്ന കമന്റ് ഇങ്ങനെ.. തമ്പുരാന്റെ ഒരു നൊസ്റ്റാൾജിയ .. ഇയാളുടെ വീട്ടിലെ ഇന്റര്‍ലോക്ക് മാറ്റി അവിടെ കുഴി കുത്തി പഴങ്കഞ്ഞി കൊടുക്കണം എന്ന് ആളുകള്‍ കമന്റ് ചെയ്തു. ജനാധിപത്യപരമായി ജീവിക്കുന്ന ഒരു നാട്ടില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയുന്ന ഒരു വ്യക്തി ഇത്തരത്തില്‍ സംസാരിക്കുന്നത് വീണ്ടും ജനങ്ങളുടെ ഉള്ളില്‍ ജാതീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാനും കൂടെയാണ് എന്നാണ് വിമര്‍ശനം ഉയരുന്നത്.
Leave a Reply