
അതെ ഞാൻ പ്രണയത്തിലാണ് ! എന്റെ വിവാഹം ഫെബ്രുവരിയിൽ ! വധു ആരാണെന്ന് അറിയേണ്ടേ ! റോബിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !
ബിഗ് ബോസ് ഇപ്പോൾ നാലാം സീസൺ കഴിഞ്ഞിരിക്കുകയാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ബിഗ് ബോസ് താരത്തിന് ഇത്രയും വലിയ ജനപിന്തുണ ലഭിക്കുന്നത്. ഡോ. റോബിൻ രാധാകൃഷ്ണൻ ഇന്ന് ഏതൊരു സൂപ്പർ സ്റ്റാറിനെയും വെല്ലുന്ന ആരാധക കൂട്ടാമാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്. ബിഗ് ബോസ് വിജയ് ദിൽഷ ആണെകിലും ഇന്നും റോബിൻ ആണ് ആരാധകരുടെ മനസ്സിൽ വിജയകിരീടം നേടിയത്.
ബിഗ്ബോസിൽ ഏവരും ഏറ്റവും കൂടുതൽ ആഘോഷിച്ച താര ജോഡികൾ ആയിരുന്നു ദില്ഷായും റോബിനും, ഇവർ പ്രണയത്തിലാണ് എന്നും, ഷോയിൽ നിന്ന് പുറത്തിറങ്ങിയാണ് ഉടൻ വിവാഹം കഴിക്കുമെന്നും ഇവരുടെ ദിൽറോബ് ഫാൻസുകാർ ആഗ്രഹിച്ചിരുന്നു. പക്ഷെ ഷോ അവസാനിച്ച ശേഷം ഇവർക്കിടയിൽ വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ദിൽഷ ഒരു ദിവസം പെട്ടെന്ന് ഒരു വിഡിയോ പോസ്റ്റ് ചെയ്യുകയും, അതിൽ റോബിനുമായുള്ള എല്ലാ ബന്ധവും ഇവിടെ ഉപേക്ഷിക്കുകയാണ്. ഇനി റോബിൻ ആയിട്ടോ, ബ്ലെസ്ലി ആയിട്ടോ തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് അറിയിക്കുക ആയിരുന്നു.

ശേഷം റോബിനും ദിൽഷയുടെ വാക്കുകകളെ മാനിച്ച് എല്ലാം അവസാനിപ്പിക്കുക ആയിരുന്നു. ശേഷം റോബിനും മോഡലും നടിയുമായ ആരതി പൊടിയുമായി റോബിൻ ഇഷ്ടത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും റോബിൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന് ഇക്കാര്യം പറഞ്ഞത്. തന്റെ ആരാധകരുടെ മുന്നില്‍ വെച്ചായിരുന്നു റോബിന് വിവാഹക്കാര്യം പറഞ്ഞത്.
കണ്ടന്റ് വേണ്ടേ എന്ന് വേദിയിൽ നിന്ന് ചോദിച്ചുകൊണ്ടായിരുന്നു റോബിൻ തന്റെ വിവാഹ കാര്യം പറഞ്ഞത്. പലരും പറയുന്നുണ്ടായിരുന്നു എന്റെ എന്‍ഗേജ്മെന്റ കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇതുവരെ എന്റെ വിവാഹ നിശ്ചയമൊന്നും കഴിഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും’. ആളാരാണെന്ന് അറിയണ്ടേ എന്ന് ചോദിച്ചു കൊണ്ടാണ് റോബിന് ആരതിയുടെ പേര് പറഞ്ഞത്. നിറഞ്ഞ വേദിയില്‍ വെച്ചാണ് ആരതിയുടെ പേര് റോബിന് പറഞ്ഞത്. ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.
ആരതിയും കഴിഞ്ഞ ദിവസം റോബിൻ മെൻഷൻ ചെയ്ത് എന്റേത് മാത്രം എന്ന് കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ താര ജോഡികളെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരതി ഒരു ബൻസിനെസ്സ് വുമൺ കൂടിയാണ്. സ്വന്തമായി ഒരു ബോട്ടിക്ക് ആരതി പൊടിക്ക് ഉണ്ട്. റോബിനും ആരതിയും ഒരുമിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡയയിൽ പങ്കുവെക്കാറുണ്ട്.
Leave a Reply