
ആ ഒരൊറ്റ കാര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്രയുംനാൾ കാത്തിരുന്നത് ! ദുബായിൽ 4.5 കോടിയുടെ ഇല്ലം ഗിഫ്റ്റ്, മറ്റൊരു കാര്യവും ! സന്തോഷ വാർത്ത പങ്കുവെച്ച് റോബിൻ കൈയ്യടി !
ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഒരു മത്സരാർഥിക്ക് ഇത്രയും ജനപിന്തുണ ലഭിക്കുന്നത്. ഇന്ന് സൂപ്പർ താര പദവിയിലാണ് ഡോ. റോബിൻ രാധാകറിഷ്ണന്റെ സ്ഥാനം. കുടുംബ പ്രേക്ഷകർ ഞെഞ്ചിലേറ്റിയ താരംമാണ് റോബിൻ. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ് റോബിൻ. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും ഇപ്പോൾ വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ റോബിൻ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ബിഗ്ബോസ് ഷോ കൊണ്ട് വിജയ് ആയ ദിൽഷയേക്കാൾ കൂടുതൽ ലാഭം ഉണ്ടായത് റോബിന് തന്നെയാണ്. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന വമ്പൻ ഗിഫ്റ്റിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് റോബിൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് ഏഴ് മാസമായി. ഈ സമയങ്ങളിൽ എല്ലാം എനിക്ക് നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും മീറ്റപ്സും പരിപാടികളുമെല്ലാം വരുന്നുണ്ടായിരുന്നു. പക്ഷെ ഒരു സ്ഥലത്തും പോയിട്ടുണ്ടായിരുന്നില്ല. എന്റെ പ്രൊഫൈൽ കുറച്ച് കൂടി അപ്ഗ്രേഡ് ചെയ്ത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് പോകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.

അങ്ങനെ ഞാൻ കാത്തിരുന്ന നിമിഷം വന്നെത്തി, ഒരു വലിയ സന്തോഷമാണ് ഞാൻ നിങ്ങളോട് പങ്കുവെക്കുന്നത്. യുഎഇ അജ്മാലിലുള്ള യാക്കോബ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറായി അവർ എന്നെ നിയമിച്ചു. ഈ വരുന്ന 30 ന് ഞാൻ യുഎഇ അജ്മാനിൽ പോകുകയാണ്. ന്യൂയർ ആഘോഷം അവിടെയാണ്. അവർ ക്രീയേറ്റീവായ വർക്കുകൾ ചെയ്യുന്നവരാണ്. അജ്മാനിൽ എട്ടേക്കർ സ്ഥലത്ത് കേരളത്തിലെ ഒരു വില്ലേജ് പോലെ ചെയ്യുന്നുണ്ട്. അതായത് നമ്മുടെ നാട്ടിലെപോലത്തെ പഞ്ചായത്ത് , വായനശാല, തറവാട് അങ്ങനെയുള്ള പരിപാടികളാണ് അവർ ഉദേശിക്കുന്നത്.
അങ്ങനെ അവർ ചെയ്യുന്നതിൽ ഏഴോളം ഇല്ലങ്ങൾ ഉണ്ട്, നമ്മുടെ പഴയ തറവാടുകൾ പോലെ.. അതിൽ ഒരു ഇല്ലം, അതായത് 25 സെന്റ് ഭൂമിയിൽ ഉള്ള 4.5 കോടിയുടെ ഒരു ഇല്ലം എനിക്ക് അവർ ബ്രാന്റിംഗിന് ഗിഫ്റ്റായി തരുന്നു. ഇന്റർനാഷ്ണൽ പ്രോപ്പർട്ടി ലഭിക്കുകയെന്നത് തന്നെ ഒരു വലിയ കാര്യമാണ്. ഞാൻ അവിടെ പോകുമ്പോൾ താക്കോൽ ദാനം ഉണ്ടാകും. അതൊരു വലിയ സംഭവമാണോയെന്ന് അറിയില്ല. പക്ഷേ എന്നെ സംഭവിച്ച് അതൊരു വലിയ കാര്യമാണ്. മറ്റൊരു കാര്യവുമുണ്ട്. പക്ഷേ അത് ഇപ്പോ വെളിപ്പെടുത്താനാകില്ല, വഴിയേ ഞാൻ അതും പറയുന്നതായിരിക്കുമെന്നും റോബിൻ പറയുന്നു. റോബിന്റെ ഈ നേട്ടത്തിൽ സന്തോഷം അറിയിച്ച് ആരാധകരും എത്തി…
Leave a Reply