
അദ്ദേഹത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് ! ഞങ്ങൾ ആദ്യമായി കണ്ടതും പരിചയെപ്പെട്ടതും അവിടെ വെച്ചാണ് ! നടി ഡയാന ഹമീദ് പറയുന്നു !
ബിഗ് ബോസ് മലയാളം മാത്രം തുടക്കം മുതൽ നിരവധി വിമർശനങ്ങൾ നേരിടിന്നുണ്ട് എങ്കിലും മറ്റു ഭാഷകളിലെ ബിഗ് ബോസ് ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയി മാറാറുണ്ട്. മലയാളത്തിൽ സീസൺ 4 ൽ എത്തി നിൽക്കുമ്പോൾ മറ്റു ഭാഷകളിൽ അതൊക്കെ പത്തും പതിനഞ്ചും സീസൺ ആയവയും ഉണ്ട്. മലയാളികൾ ഈ ഷോയെ കുറിച്ച് കുറ്റം പറയാറുണ്ട് എങ്കിലും പലരും ഇതിന്റെ ആരാധകർ തന്നെയാണ്. വിനർഷിക്കുന്നവർ പലരും വിമർശനിത്തുള്ള കാരണം കണ്ടെത്താനെങ്കിലും ഈ കാണുന്നുണ്ട് എന്നത് തന്നെയാണ് ഈ ഷോയുടെ വിജയം. സീസൺ ഒന്നിൽ പേളിയും സാബുവും ഫൈനലിൽ എത്തിയപ്പോൾ അതിൽ സാബു വിജയിക്കുകയും, ആ ഷോയുടെ പേളിയുടെ ജീവിതം മാറുകയും ചെയ്തിരുന്നു. ശ്രീനിഷിനെ ജീവിതത്തിലേക്ക് കൂട്ടിയത് ആ ഷോയിൽ നിന്നുമാണ്.
ശേഷം സീസൺ രണ്ട് കോവിഡ് പ്രശ്നങ്ങളിൽ പെട്ട് പകുതിക്ക് വെച്ച് നിർത്തുകയായിരുന്നു, ശേഷം വന്ന സീസൺ 3 യിൽ മണികുട്ടനും സായ് വിഷ്ണുവും ഫൈനലിൽ എത്തിയപ്പോൾ അതിൽ മണിക്കുട്ടൻ കിരീടം ചൂടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സീസൺ 4 അൻപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ സീസൺ 4 ൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരങ്ങളിൽ ഒന്നാണ് ഡോ. റോബിൻ. ഡോക്ടര്‍, സോഷ്യല്‍മീഡിയ ഇന്‍ഫ്ല്യൂവന്‍സര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ തുടങ്ങിയ വിശേഷങ്ങളിലൂടെയാണ് റോബിന് ബിഗ് ബോസിലെത്തിയത്.

നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള റോബിന് ബിഗ് ബോസില്‍ എത്തിയ ശേഷം ആരാധകരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. നേരത്തെ റോബിന് അഭിനയിച്ച് പുറത്തിറങ്ങിയിട്ടുള്ള വീഡിയോകള്‍ അടക്കം ഇപ്പോള്‍ ട്രെൻഡിങ്ങിൽ ഇടപിടിക്കുന്നുണ്ട്. സീരിയല്‍ സിനിമാ താരം ഡയാന ഹമീദിനൊപ്പം റോബിന് അഭിനയിച്ച് പുറത്തിറങ്ങിയ കവര്‍ സോങും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ വീഡിയോ റോബിന് ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ലക്ഷകണക്കിന് കാഴ്ചക്കാരെ നേടിയത്. കൂടാതെ താരത്തിന്റെ പല പഴയ വിഡിയോകളും ഇപ്പോൾ ട്രെൻഡിങ്ങിൽ ഇടം നേടുന്നത് റോബിന് പ്രേക്ഷകർക്ക് ഇടയിലൂടെ സ്ഥാനമാണ് സൂചിപ്പിക്കുന്നത്.
ഡയാനയുടെ വാക്കുകൾ ഇങ്ങനെ, അനിയത്തിപ്രാവിലെ ഒരു രാജമല്ലി എന്ന ഗാനത്തിന്റെ കവര്‍ സോങിലാണ് റോബിനൊപ്പം അഭിനയിച്ചിരുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന കവര്‍ ഹൃദ്യമാണ്. ഗാംബ്ലറില്‍ വര്‍ക്ക് ചെയ്യുന്ന സമയത്തായിരുന്നു റോബിനൊപ്പം കവര്‍ ചെയ്തത്. ‘ക്യാമറമാനായിരുന്നു എന്നോട് അതേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെ നേരത്തെ അറിയാമായിരുന്നു. റോബിനെന്നൊരു പയ്യനുണ്ട്. വീഡിയോ ഒക്കെ ചെയ്യുന്നയാളാണ്. ജസ്റ്റ് ഒരുമണിക്കൂര്‍ ഷൂട്ടേയുണ്ടാവുകയുള്ളൂ. എന്തായാലും വന്ന് ചെയ്യൂയെന്ന് പറഞ്ഞതോടെയാണ് അത് ചെയ്തത്. അവിടെ വെച്ചാണ് റോബിനെ പരിചയപ്പെട്ടത്. ഞങ്ങൾ തമ്മിൽ അങ്ങനെ വലിയ ഫ്രണ്ട്ഷിപ്പൊന്നുമില്ല. ജസ്റ്റ് അറിയാമെന്നുമായിരുന്നു’ ഡയാന റോബിനെക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോള്‍ തമിഴിലും മലയാളത്തിലും അഭിനയ രംഗത്ത് സജീവമായി കഴിഞ്ഞു.
Leave a Reply