
ആരതിയും റോബിനും ഒന്നിച്ചത് ദൈവനിശ്ചയം ! ഈ കൂടിച്ചേരലിന് പിന്നിലൊരു മനോഹരമായ കഥ ഉണ്ട് ! കുറിപ്പ് വൈറലാകുന്നു !
ബിഗ് ബോസ് കഴിഞ്ഞെങ്കിലും ഇപ്പോഴും ആരാധകർ ബിഗ് ബോസ് താരങ്ങളുടെ പുറകെയാണ്. അതിൽ ഏറ്റവും പ്രധാനം റോബിനും ദിൽഷയുമാണ്. ഇപ്പോഴിതാ പഴങ്കഥകൾക്ക് എല്ലാം വിടപറഞ്ഞ് കൊണ്ട് ഡോ. റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ച് വിവാഹം വരുന്ന ഫെബ്രുവരി മാസത്തേക്ക് ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ ഒന്ന് ചേരലിന് പിന്നിൽ ഈശ്വരനിശ്ചയമാണ് എന്ന് പറഞ്ഞുകൊണ്ട് ഫാൻസ് പേജുകളിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നത്.
അതിൽ പറയുന്നത് ഇങ്ങനെ. ദിൽഷ എസ് പറയുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന റോബിനെ ഒരു സിനിമ ചർച്ചക്ക് വേണ്ടി ബാദുഷ കൊച്ചിയിലേക്ക് വെളിപ്പിക്കുക ആയിരുന്നു. അവരുടെ ചര്‍ച്ച കഴിഞ്ഞ ശേഷം റോബിനെ തന്റെ ചാനലായ മാറ്റിനിയില്‍ ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ അദ്ദേഹം ആലോചിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സ്ഥിരം ഇന്റര്‍വ്യൂ ചെയ്യുന്ന സ്റ്റാഫ് ആരും സ്ഥലത്തില്ലായിരുന്നു. ഉടന്‍ സംവിധായകനായ ടോം ഇമ്മട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ആദ്യം ഒന്ന് പരിഭ്രമിച്ചു എങ്കിലും സഹായത്തിന് വേണ്ടി അടുത്ത് തന്നെ താമസിക്കുന്ന തന്റെ കൂട്ടുകാരിയെ വിളിച്ചു. അതായത് ആരതിയെ. ആരതിയുടെ അമ്മ സീരിയല്‍ കാണാറുള്ള ആളാണ്.
പക്ഷെ ആരതി ബിഗ് ബോസ് മുഴുവൻ കണ്ടിട്ടില്ല എങ്കിലും റോബിന്റെ ചില എപ്പിസോഡുകൾ താൻ അല്ലാതെ കണ്ടിരുന്നു എന്ന് ആരതി പറയുകയും, അത് മതി ബാക്കി നമുക്ക് ഒപ്പിക്കാം എന്നും ടോം ആരതിയോട് പറഞ്ഞ് അഭിമുഖത്തിന് തയ്യാറായി വരികയായിരുന്നു. അങ്ങനെ രസകരമായി അഭിമുഖം മുന്നോട്ട് പോകുംതോറും ഇന്റര്‍വ്യൂവില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ റോബിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്ന ആരതിയെ ഡോക്ടര്‍ കളിയാക്കി. സത്യത്തില്‍ ആ ഒറ്റ നോട്ടത്തില്‍ തന്നെ ആരതിയ്ക്ക് ഡോക്ടറോട് ആരാധനയില്‍ കലര്‍ന്ന ഒരു ക്രഷ് തോന്നിയിരുന്നു. എന്നാല്‍ ഡോക്ടര്‍ക്ക് അന്ന് ഒന്നും തോന്നിയിരുന്നില്ല. പിന്നീട് ഇന്റര്‍വ്യൂവിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു. അപ്പോള്‍ തന്നെ പല ഫാന്‍സ്കാരും ഈ കുട്ടി തരക്കേടില്ലല്ലോ, ഒട്ടും ജാഡയില്ല. ജാഡ കാണിക്കുന്ന ദില്‍ഷയേക്കാള്‍ ഡോക്ടര്‍ക്ക് ചേരും എന്ന നിലയില്‍ പല തരം കമന്റുകളും വന്നെത്തി.

ഇതിനിടയിൽ പലവട്ടം റോബിൻ ദിൽഷയെ ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ദിൽഷ നോ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. വള് തന്നെ പറ്റിക്കുകയാണെന്ന് തോന്നിയ റോബിന് ഇങ്ങനെ നീട്ടി കൊണ്ട് പോവാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. അടുത്ത ദിവസം റോബിന് വളരെ സീരിയസ് ആയി അവളെ ഫോണ്‍ ചെയ്ത് സംസാരിച്ചു. പ്രേമിച്ചു നടക്കാന്‍ തനിക്ക് സമയമില്ല. ഇഷ്ടമുണ്ടെങ്കില്‍ ഉടന്‍ മാര്യേജ് ഫിക്സ് ചെയ്യണം. അല്ലാതെ വെറുതെ നീട്ടി കൊണ്ട് പോവാന്‍ വീട്ടുകാര്‍ക്കും തീരേ താല്പര്യമില്ല എന്ന് അറിയിച്ചു. അതിനു ശേഷമാണ് ദിൽഷ ഇനി റോബിനുമായി യാതൊരു ബന്ധവും ഇല്ലെന്ന് വിഡിയോ പോസ്റ്റ് ചെയ്തത്. ശേഷം മാനസികമായി തകർന്ന റോബിനെ അപ്പോഴേക്കും ചില സിനിമാ ചര്‍ച്ചക്ക് വേണ്ടി ആരതിയും ടോമും റോബിനെ എറണാകുളത്തേക്ക് വിളിച്ചു.
ശേഷം ആ അവസ്ഥയിൽ ആരതിയുടെ സാമീപ്യം ഡോക്ടർക്ക് വലിയൊരു ആശ്വാസം നൽകിയിരുന്നു. ആരതിക്ക് റോബിനോട് ഉണ്ടായിരുന്ന ഇഷ്ടം റോബിനും ഉണ്ടായി, അങ്ങനെ അവർ ഒന്നാകാൻ തീരുമാനിച്ചു.. എന്നും കുറിപ്പിൽ പറയുന്നു.
Leave a Reply