സച്ചിൽ സുഹൃത്താണ്, വിലപിടിപ്പുള്ള സമ്മാനങ്ങൾ ഒന്നും നൽകിയിട്ടില്ല എന്ന് നവ്യ നായർ ! ഞങ്ങൾ ഡേറ്റിംഗിൽ ആയിരുന്നു എന്ന് സച്ചിനും !

മലയാള സിനിമയിൽ ഒരു സമയത്ത് മുൻ നിര നായികയായി തിളങ്ങി നിന്ന നായികയായിരുന്നു നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നവ്യ ഈ അടുത്തിടെ സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു, ഒരുത്തീ എന്ന നവ്യയുടെ സിനിമ ഏറെ വിജയമായിരുന്നു. ഇപ്പോഴിതാ നവ്യയെ കുറിച്ചുള്ള ഒരു വിവാദമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത്. ക,ള്ള,പ്പ,ണക്കേ,സി,ൽ അ,റ,സ്റ്റി,ലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുപ്പമുണ്ടെന്നും, ഇർ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ. 2023 ജൂൺ മാസത്തിൽ ഇയാൾ പ്രത്യേക അന്വേഷണ വിഭാഗം സച്ചിനെ അ,റ,സ്റ്റ് ചെയ്യുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സച്ചിനെ ചോദ്യം ചെയ്യുകയും, ആ സമയത്ത് അയാൾ താൻ നവ്യ നായരുമായി ഡേറ്റിംഗിൽ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു. കൂടാതെ ഇയാൾ നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. എല്ലാം ഈ ആരോപങ്ങൾ എല്ലാം തള്ളി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് നവ്യ നായർ. നവ്യ പറയുന്നത് ഇങ്ങനെ, സച്ചിന്‍ സാവന്തിനെ പരിചയമുണ്ട് എന്നല്ലാതെ തനിക്കതില്‍ വേറൊന്നും പ്രത്യേകിച്ച് പറയാനില്ല. ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായൊക്കെ വരുമ്പോള്‍ സഹായിച്ചിട്ടുണ്ട്. അത് എല്ലാവരേയും സഹായിക്കും

സച്ചിൽ ഞങ്ങൾ മുംബൈയിൽ താമസിക്കുമ്പോൾ ഞങ്ങളുടെ അയൽക്കാരനായിരുന്നു, മക്കള്‍ തമ്മില്‍ പരിചയമുണ്ട്. മകന്റെ പിറന്നാളിന് വിളിച്ചിരുന്നു. അതിന് വന്നപ്പോഴാണ് സമ്മാനം നല്‍കിയത്. അത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നും അയാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയില്ലെന്നുമാണ് നവ്യ പറയുന്നത്. നാട്ടില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോകാനായുളള സഹായം ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും നവ്യ നായര്‍ പറയുന്നു. എന്നാൽ നവ്യക്ക് വിലപിടിപ്പുള്ള ആഭരണങ്ങൾ സമ്മാനിച്ചിട്ടുണ്ട് എന്നാണ് സച്ചിൻ മൊഴി നൽകിയിരിക്കുന്നത്.

പക്ഷെ തനിക്ക് അങ്ങനെ ഒരു സമ്മാനവും നൽകിയിട്ടില്ല, മകന്റെ പിറന്നാളിനുളള സമ്മാനമല്ലാതെ മറ്റൊന്നും സച്ചിന്‍ സാവന്തില്‍ നിന്ന് നവ്യ സ്വീകരിച്ചിട്ടില്ലെന്ന് കുടുംബവും വ്യക്തമാക്കി. നവ്യ നിലവില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ് എന്നാണ് വിവരം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *