
‘കഴിഞ്ഞ അധ്യായത്തെ കുറിച്ച് പറയുന്നതിൽ അർഥമില്ല’ ! ബിന്ദു പണിക്കരുമായുള്ള ജീവിതത്തെ കുറിച്ച് ആദ്യമായി സായികുമാർ പറയുന്നു !
മലയാള സിനിമയുടെ അതുല്യ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടൻ സായികുമാർ. നായകനായി തുടക്കം കുറിച്ചു, ശേഷം വില്ലനായും സഹ നടനായും, കോമഡി വേഷങ്ങൾ, അച്ഛൻ വേഷങ്ങൾ അങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിച്ച ആളുകൂടിയാണ് സായികുമാർ. 1986 ൽ ലാണ് സായികുമാർ പ്രസന്ന കുമാരിയെ വിവാഹം കഴിച്ചത്. ശേഷം ഇവർക്ക് ഒരു മകൾ ജനിച്ചു, വൈഷ്ണവി. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം 2007 ൽ ആ ബന്ധം അവസാനിപ്പിച്ചിരുന്നു.
ശേഷം ഏറെ വിവാദങ്ങൾക്ക് ശേഷം നടി ബിന്ദുപണിക്കരെ വിവാഹം കഴിച്ചു, ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയും ചേർന്ന് ഒരു കൊച്ചു കുടുംബമായി സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ സായികുമാർ, എന്നാൽ അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ വിവാഹ മോചനത്തെ കുറിച്ചും ബിന്ദു പണിക്കരെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നാണ് അവതാരകനോട് സായി കുമാര്‍ പറഞ്ഞത്.

കഴിഞ്ഞുപോയ ഒന്നിനെ പറ്റിയും പറഞ്ഞുകൊണ്ട് കാര്യമില്ല, അതിനെപ്പറ്റി വീണ്ടും പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്പര്യമില്ലാത്തതിനാലാണ്. ഞാൻ ചില സത്യങ്ങൾ പറയുമ്പോൾ അത് പോളിഷ് ചെയ്ത് പറയാന്‍ എനിക്ക് പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം.
ഇതൊക്കെ പറഞ്ഞിട്ട് ഒരു കാര്യമില്ല. വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ഇപ്പോൾ ആ സമയമെല്ലാം കഴിഞ്ഞു. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതിയരുന്നു. കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്.
നമ്മളുടെ കൂടെ ഉള്ള ആളെ വിശ്വസിക്കുക. എന്നാൽ അങ്ങനെ വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണ്. നമ്മൾ ഈ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് വരുന്നത്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ പറയുന്നു. എന്നാൽ ഇപ്പോൾ ഞാൻ നൂറല്ല നൂറ്റിപ്പത്ത് ശതമാനം സന്തോഷവാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ ബിന്ദു ഉണ്ടാക്കുന്ന പല കറികളും എന്റെ അമ്മ ഉണ്ടാക്കുന്ന അതെ രുചി കിട്ടാറുണ്ടന്നും അദ്ദേഹം പറയുന്നു.
Leave a Reply