
ബിന്ദു പണിക്കരും സായ്കുമാറും പിരിഞ്ഞോ..! എന്ന് മകളോടും ചോദിച്ചു ! അവളുടെ മറുപടി ഇതായിരുന്നു ! എല്ലാവരും ഞങ്ങൾ പിരിഞ്ഞ് കാണാൻ ആഗ്രഹിക്കുന്നു ! സായികുമാർ !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് സായ്കുമാർ. പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി ഇന്ന് അദ്ദേഹം തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരുന്നു. പ്രായത്തിൽ കവിഞ്ഞ വേഷങ്ങളിൽ ആണ് സായികുമാർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം ക്യാന്‍ ചാനലിന് ഒരു അഭിമുഖം നൽകിയിരുന്നു, ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു, അതിൽ പല കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ബിന്ദുപണിക്കരെ കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു സായ് കുമാറിന്റെ മറുപടി. ഇതോടെയാണ് ഇരുവരും വിവാഹമോചിതരായെന്ന തരത്തിലുള്ള വർത്തകകൾ ചൂടുപിടിച്ചത്.
ഇപ്പോൾ ആ വാർത്തകളോട് പ്രതികരിക്കുകയാണ് സായികുമാർ, യേതായാലുംക് ഇതോടെ ഞങ്ങളോട് എല്ലാവർക്കും വലിയ സ്നേഹമാണ് എന്ന് മനസിലായി. ഞാനും ബിന്ദുവും വേര്‍പിരിഞ്ഞോയെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്. നിരവധി ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്നത്. ക്യാന്‍ ചാനലില്‍ വന്ന അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ആര്‍ക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്.

അതല്ല ഇതിൽ ഏറ്റവും രസകരമായ കാര്യം ഇതുവരെ ഞങ്ങളെ വിളിക്കാത്തവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നുണ്ട്. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് അവരുടെ ചോദ്യങ്ങള്‍. വിവാഹബന്ധം വേര്‍പിരിഞ്ഞോയെന്ന ചോദ്യങ്ങളുമുണ്ട്. ഇന്ന് രാവിലെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നാണ് ഞാന്‍ അവർക്കെല്ലാം കൊടുക്കുന്ന മറുപടി. അത് കേട്ടാല്‍ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ. ഞങ്ങളുടെ മകളോടും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ബിന്ദു ആന്റിയും സായ് അങ്കിളും തമ്മില്‍ വേര്‍പിരിഞ്ഞോയെന്നാണ്
അവളോടുള്ള ചോദ്യങ്ങള്‍. എന്നാൽ അവളുടെ ഉത്തരം… ഇന്നലെ വരെ അവര്‍ പിരിഞ്ഞിരുന്നില്ലെന്നും ഇന്നലത്തെ കാര്യം എനിക്കറിയില്ലെന്നുമാണ് അവള് കൊടുത്ത മറുപടി. എത്ര മോശമായാണ് ആളുകള്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും ഉചിതമായ തീരുമാനം ബിന്ദുവിനെ എന്റെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ആയിരുന്നു. അവരോടൊപ്പമുള്ള ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നുമായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത് എന്നും സായികുമാർ പറയുന്നു. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയെ സ്വന്തം മകളെ പോലെയാണ് സായികുമാർ സ്നേഹിക്കുന്നത്, ഇത് എന്റെ അച്ഛൻ എന്ന തലക്കെട്ടോടെ സായ്കുമാറിനെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രങ്ങൾ കല്യാണി പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ കഴിവുള്ള ഒരു ഡാൻസറാണ് കല്യാണി.
Leave a Reply