
പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോൾ അച്ഛൻ പറയും പണത്തിന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ… ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്.. സായികുമാർ പറയുന്നു
മലയാളം കണ്ട ഏറ്റവും പ്രഗത്ഭതരായ അഭിനേതാവായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായര്‍. ശശിധരൻ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് തുടക്കം കുറിച്ചത്. ചെമ്മീനിലെ പരുക്കനായ ചെമ്ബന്‍കുഞ്ഞുംചെമ്പൻകുഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും പഴശ്ശിരാജ, വേലുതമ്പി ദളവ, മാര്‍ത്താണ്ഡവര്‍മ, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചരിത്രകഥാപാത്രങ്ങളും കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.
അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അച്ഛന്റെ പിന്മുറക്കാരായി മക്കൾ എല്ലാവരും ഇന്ന് അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് സായികുമാർ മുമ്പൊരിക്കൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, എന്റെ സിനിമ ജീവിതത്തിന്റെ തുടക്ക കാലം മുതൽ അച്ഛനും ഒപ്പമുണ്ടായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അച്ഛൻ അഭിനയത്തെ കണ്ടിരുന്നില്ല. അച്ഛന്റെ അടുത്ത് ആരെങ്കിലും കഥ പറയാൻ വരുമ്പോൾ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം ചോദിക്കാറില്ല. അവർ പറയാൻ തുടങ്ങിയാലും അച്ഛൻ പറയും പണത്തിന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ… ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്.

എന്നാൽ ഇന്ന് ഞാനടക്കം ഒരു താരങ്ങളും അങ്ങനെയല്ല, അവർ കഥയെന്തായാലും കുഴപ്പമില്ല പ്രതിഫലം എത്ര കിട്ടുമെന്നാണ് ചോദിക്കുന്നത്. സിനിമകൾ ലഭിക്കാത്ത അവസരം വരും അന്ന് വരുമാനം ഉണ്ടാകില്ല, അതിന് സമ്പാദിക്കണം എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞാലി മരക്കാർ ആണ്. ഇപ്പോഴുള്ള കുഞ്ഞാലിമരക്കാറോട് അടുപ്പം തോന്നുന്നില്ല. ഏക ആൺകുട്ടി എന്ന പേരിൽ ചെറിയ പരിഗണനയൊക്കെ അച്ഛൻ തന്നിരുന്നു. പക്ഷെ മക്കളെല്ലാം അച്ഛന് ഒരുപോലെയായിരുന്നു.
ഞാൻ മനസ്സിലാക്കിയിടത്തോളം അച്ഛനെ ഏറ്റവുമധികം മനസ്സിലാക്കിയിരുന്നത് അമ്മ തന്നെ ആയിരുന്നു, സാമ്പത്തികമായി അച്ഛൻ ബുദ്ധിമുട്ടുന്നു എന്ന് മനസ്സിലാക്കുമ്പോൾ അമ്മ ഞങ്ങളോട് പറയും അച്ഛനെ ഒന്നിനും ബുദ്ധിമുട്ടിക്കരുത് എന്ന്, ബിന്ദുവിന്റെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അമ്മ പണ്ട് ഉണ്ടാക്കി തരുന്ന സാധനങ്ങളുടെ രുചിയും ആ ഓർമകളും നാവിലേക്ക് ഓടി എത്താറുണ്ട് എന്നും സായികുമാർ പറയുന്നു.
Leave a Reply