
പണത്തിനേക്കാൾ അച്ഛൻ കൂടുതൽ പ്രാധാന്യം നൽകിയത് മികച്ച കലാസൃഷ്ടികൾക്ക് ആയിരുന്നു ! ശ്രീധരൻ നായരേ കുറിച്ച് സായികുമാർ പറയുന്നു !
മലയാള സിനിമ ലോകം ഇന്നും ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന നടന വിസ്മയം ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘ശശിധരൻ’ ആയിരുന്നു. അദ്ദേഹം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചെമ്മീനിലെ പരുക്കനായ ചെമ്പൻകുഞ്ഞ്, അതുപോലെ ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും പഴശ്ശിരാജ, വേലുതമ്പി ദളവ, മാര്‍ത്താണ്ഡവര്‍മ, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചരിത്രകഥാപാത്രങ്ങളും കൊട്ടാരക്കര ശ്രീധരന് നായരുടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്. അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി, ഇവർക്ക് എട്ടുമക്കൾ – ഏഴ് പെണ്മക്കളും ഒരു മകനും.
ആ ഒരേ ഒരു മകൻ അച്ഛന്റെ അതേ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ആളാണ് നടൻ സായികുമാർ, നായകനായിട്ടാണ് അദ്ദേഹം അരങ്ങേറിയത് എങ്കിലും തിളങ്ങിയത് പ്രതിനായകനായിട്ടാണ്. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം അദ്ദേഹം തെളിയിച്ചു കാണിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, എന്റെ സിനിമ ജീവിതത്തിന്റെ തുടക്ക കാലം മുതൽ അച്ഛനും ഒപ്പമുണ്ടായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അച്ഛൻ അഭിനയത്തെ കണ്ടിരുന്നില്ല. അച്ഛന്റെ അടുത്ത് ആരെങ്കിലും കഥ പറയാൻ വരുമ്പോൾ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം ചോദിക്കാറില്ല. അവർ പറയാൻ തുടങ്ങിയാലും അച്ഛൻ പറയും പണത്തിന്റെ കാര്യങ്ങൾ അവിടെ നിക്കട്ടെ… ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്.

എന്നാൽ ഇന്നത്തെ സിനിമ താരങ്ങൾ അങ്ങനെ അല്ല, അവർക്ക് എല്ലാവർക്കും കഥ എന്തായാലും എങ്ങനെ ആയാലും കുഴപ്പമില്ല പ്രതിഫലം എത്ര കിട്ടും എന്നാണ് ചോദിക്കുന്നത്. ഭാവിയിൽ സിനിമകൾ ലഭിക്കാത്ത അവസരം വരും അന്ന് വരുമാനം ഉണ്ടാകില്ല, അതിന് സമ്പാദിക്കണം എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞാലി മരക്കാർ ആണ്. ഇപ്പോഴുള്ള കുഞ്ഞാലിമരക്കാറോട് അടുപ്പം തോന്നുന്നില്ല. ഏക ആൺകുട്ടി എന്ന പേരിൽ ചെറിയ പരിഗണനയൊക്കെ അച്ഛൻ തന്നിരുന്നു. പക്ഷെ മക്കളെല്ലാം അച്ഛന് ഒരുപോലെയായിരുന്നു.
അമ്മ അച്ഛനെ മനസ്സിലാക്കിയിട്ടുള്ളത് പോലെ അദ്ദേഹത്തെ മറ്റാർക്കും അറിയില്ല, അച്ഛൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു എന്ന് മനസ്സിലാക്കുമ്പോൾ അമ്മ ഞങ്ങളോട് പറയും അച്ഛനെ ഒന്നിനും ബുദ്ധിമുട്ടിക്കരുത് എന്ന്, ബിന്ദുവിന്റെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അമ്മ പണ്ട് ഉണ്ടാക്കി തരുന്ന സാധനങ്ങളുടെ രുചിയും ആ ഓർമകളും നാവിലേക്ക് ഓടി എത്താറുണ്ട്. ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ ചെയ്ത മരക്കാറും, പഴശ്ശിരാജയും അച്ഛൻ ഇതിനുമുമ്പ് ചെയ്തിരുന്നതാണ്. അതിൽ അച്ഛൻ ചെയ്ത കുഞ്ഞാലിമരക്കാറും, അതുപോലെ മോഹൻലാൽ ചെയ്ത മറക്കാരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ തോന്നി എനിക്ക് ഇഷ്ടപെട്ടത് അച്ഛൻ ചെയ്തിരുന്നതാണ്.
Leave a Reply