
വർഷങ്ങളായുള്ള പിണക്കം മറന്ന് സ്വന്തം മകൾ വൈഷ്ണവിയെ ചേർത്ത് പിടിച്ച് സായികുമാർ ! ആശംസകളുമായി ആരാധകർ !
നായകനായും വില്ലനായും സഹ നടനായും മലയാള സിനിമയിൽ തകർത്തഭിനയിച്ച നടൻ സായികുമാറിന്റെ വ്യക്തി ജീവിതം പക്ഷെ അത്ര സുഖകരമായിരുന്നില്ല. ഇന്ന് അദ്ദേഹം മലയാള സിനിമയുടെ മികച്ച അഭിനേത്രിമാരിൽ ഒരാളായ ബിന്ദു പണിക്കരുടെ ഭർത്താവാണ്, ഏറെ കോലാഹലങ്ങക്കൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സായികുമാർ 1986 ൽ പ്രസന്ന കുമാരിയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് ഒരു മകളുണ്ട് വൈഷ്ണവി സായികുമാർ, താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച അഭിപ്രായമാണ് വൈഷ്ണവി നേടുന്നത്.. സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ൽ അവസാനിപ്പിച്ചിരുന്നു.
അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തി സീരിയലിൽ തുടക്കം കുറിച്ചിരിക്കുകയാണ് വൈഷ്ണവി, വൈഷ്ണവി തന്റെ വിവാഹത്തിന് അച്ഛനായ സായികുമാറിന്റെ വിളിച്ചിരുന്നില്ല എന്നും, വാട്സ് ആപ്പിൽ മെസേജായി തനിക്കൊരു ക്ഷണക്കത്തയച്ചിരുന്നു, ഇങ്ങനെയാണോ ഒരു അച്ഛനെ മകളുടെ വിവാഹം ക്ഷണിക്കേണ്ടത് എന്ന് ചോദിച്ചുകൊണ്ട് സായികുമാർ രംഗത്ത് വന്നിരുന്നു. കൂടാതെ സായികുമാർ വൈഷ്ണവിയും കുടുബവുമായി യാതൊരു ബദ്ധവും ഇല്ലാതിരുന്നു.

വൈഷ്ണവി അഭിനയ രംഗത്തേക്ക് വന്നത് പോലും അച്ചനോട് അനുവാദം ചോദിച്ചിട്ടോ, പറഞ്ഞിട്ടോ ആയിരുന്നില്ല എന്നും, കൂടാതെ പഴയ കാര്യങ്ങൾ ഒന്നും പറയാനും ഓർക്കാനും താൻ ആഗ്രഹിക്കുന്നില്ല എന്നും വൈഷ്ണവി പറയുന്നു, എങ്കിലും സായികുമാറിന്റെ മകൾ എന്ന് പറയുന്നത് തനിക്ക് ഇപ്പോഴും അഭിമാനമാണ് എന്നും അച്ഛനോട് പറഞ്ഞിട്ടല്ല അഭിനയ രംഗത്ത് എത്തിയത്, പക്ഷെ അച്ഛന്റെ കുടുംബത്തോട് പറഞ്ഞിരുന്നു അച്ഛമ്മയുടെ അനുഗ്രഹവും ലഭിച്ചിരുന്നു എന്നും വൈഷ്ണവി പറഞ്ഞിരുന്നു.
സായികുമാർ ഇപ്പോൾ ബിന്ദു പണിക്കറിനും അവരുടെ ആദ്യ വിവാഹത്തിലെ മകൾ അരുന്ധതിയും ഒരുമിച്ച് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. ഇപ്പോഴിതാ അച്ഛനും മകളും തമ്മിലുള്ള പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്തുവെന്നും വീണ്ടും ഇരുവരും ഒന്നായിരിക്കുകയാണ് എന്നുമാണ് പുറത്തുവരുന്ന വിവരം. പിണക്കങ്ങളെല്ലാം മറന്ന് സായി കുമാര്‍ മകളെ കാണാന്‍ എത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. എന്തായാലും സായികുമാറും മകളും ഒന്നിച്ചന്നെ വാര്‍ത്ത പുറത്തെത്തിയതോടെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ ബിന്ദു പണിക്കരെ വിമര്‍ശിച്ചു കൊണ്ടും നിരവധിയാളുകള്‍ എത്തുന്നുണ്ട്. അഭിനയത്തിലേക്ക് എത്തിയ ശേഷം അച്ഛനെ കുറിച്ചുള്ള ഓർമകളും ഒരുമിച്ചുള്ള പഴയ കാല ചിത്രങ്ങളും എല്ലാം വൈഷ്ണവി പങ്കുവെക്കാറുണ്ട്.
Leave a Reply