‘സ്വന്തം മകളുടെ വിവാഹം ഒരു അച്ഛനെ അറിയിച്ചത് വാട്‍സ് ആപ്പിൾ മെസ്സേജായി !! താൻ അനുഭവിച്ച ഹൃദയ വേദനകളെ കുറിച്ച് സായ് കുമാർ !!

മലയാള സിനിമയിൽ പകരംവെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടൻ സായികുമാർ, നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങൾ ചെയ്ത സായികുമാർ ഇന്നും  ലോകത്ത് തിരക്കുള്ള നടനാണ്, 1989 ൽ  റാംജി റൗ സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരൻ ഇന്നും സിനിമയിൽ സജീവമാണ്. തുടക്കം നായകനായി എത്തിയെങ്കിലും പിന്നീടങ്ങോട്ട് ആ നായക വേഷം തുടർന്നുകൊണ്ടുപോകൻ അദ്ദേഹത്തിന് സാധിച്ചില്ല..

ഇദ്ദേഹം 1986 ൽ പ്രസന്ന കുമാരിയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് ഒരു മകളുണ്ട് വൈഷ്‌ണവി സായികുമാർ, താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം  പക്ഷെ 2007 ൽ  അവസാനിപ്പിച്ചിരുന്നു…

സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ  നിന്ന് വന്ന വൈഷ്ണവിയെ കനക ദുർഗ്ഗ എന്ന കഥാപത്രമായി ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.  ഒരു തുടക്കകാരിയുടെ യാതൊരു പതർച്ചയും വൈഷ്‌ണവിയിൽ കണ്ടിരുന്നില്ല, ഇതിഹാസ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകൾ കൂടി ആയതിന്റെ സ്വീകരണവും വൈഷ്ണവിക്ക് കിട്ടിയിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള അഭിനേത്രിയായിട്ടാണ് താരത്തിന്റെ സീരിയലിലെ അഭിനയം, ഇതിനോടകം നിരവധി ആരാധകരുണ്ട് വൈഷ്ണവിക്ക്…

എന്നാൽ തന്റെ ഏക മകൾ വൈഷ്ണവിയുടെ വിവാഹം പോലും തന്നെ അറിയിച്ചിരുന്നില്ല എന്നും, സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിനു തന്നെ നിരവധി പേർ വിമർശിച്ചതായും സായികുമാർ തുറന്ന് പറയുന്നു, എന്നാൽ അതിനു ശക്തമായ കാരണം ഉണ്ടെന്നും, താൻ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും  മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു.

പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും കൂടാതെ ഞാൻ അത് തിരുത്താനും പോയില്ല. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങൾ അകലുകയായിരുന്നു, പിന്നീട് തന്റെ ഭാര്യ തന്നോട് ഒരു വാക്കുപോലും പറയാതെ മകളുടെ വിവാഹ ആലോചനയും നിശ്ചയവും നടത്തുകയും, താൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയത്ത് വിവാഹം വിളിക്കുന്നതിനായി മകൾ വന്നിരുന്നു എന്ന് പറഞ്ഞിരുന്നു. പിന്നീട് വാട്‌സ് ആപ്പിൽ മെസേജായി തനിക്കൊരു ക്ഷണക്കത്തയച്ചിരുന്നു, ഇങ്ങനെയാണോ ഒരു അച്ഛനെ മകളുടെ വിവാഹം ക്ഷണിക്കേണ്ടത് എന്ന് സായികുമാർ ചോദിക്കുന്നു…

അതുകൊണ്ടാണ് താൻ ആ വിവാഹത്തിൽ പങ്കെടുക്കാൻ പോകാതിരുന്നതെന്നും സായികുമാർ തുറന്ന് പറയുന്നു, 2009 ൽ ബിന്ദു പണിക്കരും സായ്‌കുമാറും വിവാഹിതരായിരുന്നു,  ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ അരുന്ധതി ഇവരോടൊപ്പമാണ് ഉള്ളത്, മൂവരും ഒന്നിച്ചുള്ള നിരവധി ടിക് ടോക് വിഡിയോകൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു….

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *