ദിലീപിന്റെ വിഷമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യം വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം ! ആ മ്ലേച്ഛമായ കാര്യം ദിലീപ് ചെയ്യില്ല ! സജി നന്ത്യാട്ട് !

ദിലീപ് വിഷയം ഓരോ ദിവസവും ഓരോ പുതിയ വഴിത്തിരിവിലേക്കാണ് പോകുന്നത്. ദിലീപിനെ പിന്തുണച്ചും അല്ലാതെയും രണ്ടു ചേരികളായി തിരിഞ്ഞാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. തുടക്കം മുതൽ ദിലീപിനെ പിന്തുണച്ച് സംസാരിക്കുന്ന ആളാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയെ ആ,ക്ര,മി,ച്ച കേ,സി,ല്‍ ക്രി,മി,ന,ല്‍ ഗൂ,ഢാ,ലോ,ച,ന ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്ന് പറയുകയാണ് അദ്ദേഹം ഇപ്പോള്‍. പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്താണ് കേസ് ദിലീപിലേക്ക് എത്താനുളള കാരണമെന്നും ആ കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സജി നന്ത്യാട്ട് ആരോപിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകനായി വന്ന അഡ്വക്കേറ്റ് ആളൂരിന് പണം നല്‍കിയത് ആരെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സജി നന്ത്യാട്ട് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ തുറന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഒരു  കാര്യമില്ല. നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണ് ഞാൻ വിശ്വസിക്കുന്നത്.  അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ഇതില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ല. നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. ആ സാഹചര്യം തന്നെയാണിപ്പോഴും എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. താന്‍ വേട്ടയാടപ്പെടാറുണ്ട്. പലരും പറയുന്നുണ്ട് തങ്ങള്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുന്നു എന്ന്. സ്വഭാവഹത്യ നടത്തുന്നു. സിനിമയ്ക്ക് അകത്ത് നിന്ന് കൊണ്ട് ഒരാളെ പിന്തുണയ്ക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തുവെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് പറയാനുളള യോഗ്യത എനിക്കുണ്ട്, അത് ഇപ്പോഴും ഞാൻ അങ്ങനെ തന്നെ പറയുന്നു.

പക്ഷെ ദിലീപ് ഇതില്‍ പെട്ടിട്ടില്ല എന്ന് പറയാനുളള ബോധ്യം എനിക്ക്  ഉളളത് കൊണ്ടാണ് ഒരിക്കലും അന്വേഷണ ഏജന്‍സിയേയോ അതുപോലെ  സര്‍ക്കാരിനെയോ ഒന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കാത്തത്. ഇയാള്‍ ചെയ്തിട്ടില്ലെന്ന് തങ്ങള്‍ പറയുന്നതിനെ ശരി വെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ  തുടരന്വേഷണം വന്നിരിക്കുന്നത്. ആദ്യം മുതല്‍ ദിലീപ് പക്ഷത്ത് നിന്നാണ് താന്‍ സംസാരിക്കുന്നത്. ഈ കേസിന്റെ നാള്‍വഴി നോക്കിയാല്‍ അറിയാം, പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്താണ് കേസ് ദിലീപിലേക്ക് എത്താനുളള കാരണം. ആ കത്ത് അയപ്പിച്ചത് ആരാണ്. പള്‍സര്‍ സുനിയുടെ വക്കീല്‍ അവിടെ വെച്ച് മാറി. അടുത്ത തവണ അങ്കമാലി കോടതിയില്‍ പള്‍സര്‍ സുനിയെ കൊണ്ടുവരുമ്‌ബോള്‍ അവിടെ ആളൂര്‍ പ്രത്യക്ഷപ്പെട്ടു. ജയിലില്‍ വെച്ച് വൈകിട്ട് ആളൂരിന്റെ അസിസ്റ്റന്‍ഡ് സുനിയെ കണ്ടിരുന്നു.

അതുമാത്രമല്ല എത്ര നികൃഷ്ടനായ ജീവി ആയാലും നടിയെ ആ,ക്ര,മി,ക്കുന്നത് പോലൊരു മ്ലേച്ഛമായ ദൃശ്യം അമ്മയും ഭാര്യയും പെണ്‍മക്കളും അളിയനും അനിയനും ഉളള വീട്ടിലിരുന്ന് കൊണ്ട് എന്തെങ്കിലും ഒരു വ്യക്തി കാണുമോ. മാത്രമല്ല പറക്കുംതളിക സിനിമ കാണുന്നത് പോലെ ബാലചന്ദ്ര കുമാറിനോട് വാടാ ഇതൊന്ന് കണ്ടേ എന്ന് പറയുക. ഇതൊക്കെ സാമാന്യയുക്തിക്ക് നിരക്കുന്നതാണോ. എന്നിട്ട് ഭാര്യയോട് പറയുക, ഇതൊന്ന് കൊണ്ട് വെച്ചേക്ക് എന്ന്. ഇതൊക്ക സാമാന്യ ബുദ്ധിയുളളവര്‍ക്ക് വിശ്വസിക്കാനാകുമോ. ബാലചന്ദ്ര കുമാര്‍ സിനിമ നടക്കാത്തതിലുളള പ്രതികാരം തീര്‍ക്കുകയാണ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *