ഷഫ്നയുമായുള്ള വിവാഹം എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമായി ! സജിന്‍ പറയുന്നു !
മലയാളിപ്രേക്ഷകർക്ക് വളരെ സുപരിചിതയായ ആളാണ് നടി ഷഫ്‌നയും ഭർത്താവ് സജിനും, ഈ താര ജോഡികൾക്ക് നിരവധി ആരധകരുമുണ്ട്. സജിൻ ആദ്യമായി അഭിനയ മേഖലയിൽ മുഖം കാണിച്ചിരിക്കുകയാണ്, മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിക്കൊണ്ടിരിക്കുന്ന സ്വാന്തനം എന്ന സീരിയലിൽ ആണ് സജിൻ ഇപ്പോൾ അഭിനയിക്കുന്നത്, വളരെ വിജയമായ സീരിയലിൽ സജിന്റെ കഥാപാത്രം മികച്ച അഭിനയമാണ്കാഴ്ചവെക്കുന്നത് . പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹതിയാർ ആയിരുന്നത് എങ്കിലും തുടക്കം മുതലേ സാജിന്റെ വീട്ടിൽ എതിർപ്പുകൾ ഇല്ലായിരുന്നു. ബാലതാരമായും നായികയായും മലയത്തിൽ വളരെ കുറച്ച് കഥാപാത്രങ്ങളെ ഷഫ്‌ന ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ മികച്ച റോളുകൾ ആയിരുന്നു.
ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മകളായി എത്തിയ ഷഫ്‌നയുടെ കഥാപാത്രം മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒന്നാണ്. അതെ കഥാപത്രം ഷഫ്ന തമിഴിലും ചെയ്തിരുന്നു. ഒരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചു സജിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് … ‘ഷഫ്നയുമായുള്ള വിവാഹം ചെറിയ പ്രശ്‌നമൊന്നുമല്ലായിരുന്നു. വലിയ പ്രതിസന്ധികളായിരുന്നു തന്റെ ജീവിതത്തിൽസൃഷ്ട്ടിച്ചത്. അതിനെ മറികടന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാല്‍, അതൊക്കെ കാലം മായിച്ചു കളയും എന്ന് പറയും പോലെ എല്ലാം സോള്‍വ് ആയി കൊണ്ടിരിക്കുകയാണ് എന്ന് പറയാമെന്നും സജിൻ പറയുന്നു.
ഞങ്ങൾ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഇരുവർക്കും പ്രായം തീരെ കുറവായിരുന്നു. എനിക്ക് പ്രായം 24 ആയിരുന്നു. ഷഫ്നയും തീരെ ചെറിയ പ്രായം. എന്റെ വീട്ടില്‍ പൂര്‍ണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞതോടെയാണ് ഷഫ്‌നയുടെ വീട്ടിലും അല്ലാതെയും പലതും സോള്‍വ് ആകുന്നത്.’ എന്റെ വിവാഹ ജീവിതത്തി ഞാൻ ഞാന്‍ പൂര്‍ണ്ണ തൃപ്തന്‍ ആണ്. ഭാര്യ എന്നതിൽ നമ്മളെ മനസിലാക്കുന്ന ഒരു സുഹൃത്തുകൂടിയായണ് ഷഫ്‌ന. ഏത് കാര്യങ്ങൾക്കും പൂർണ പിന്തുണയാണ് എന്റെ ഭാര്യ നൽകുന്നത് എന്നും സജിൻ പറയുന്നു.
എന്റെ മുഖം കണ്ടാല്‍, എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അവള്‍ക്കത് മനസിലാകും. ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവള്‍ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും, ഇതൊക്കെയല്ലേ നമ്മുടെ ജീവിത വിജയം എന്നുപറയുന്നത്. ശരിക്കും ഞങ്ങള്‍ ഇപ്പോഴും ഏറ്റവും നല്ല കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു ഒരുപാടു യാത്രകള്‍ പോകാറുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും അത് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് .എല്ലാത്തിനും എന്റെ ഒപ്പം നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യ.’ താരം ഷഫ്‌നയെക്കുറിച്ച് പറയുന്നു. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ച് നമ്മൾ പല പ്രധാന തീരുമാങ്ങളും മാറ്റിവെച്ചാൽ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കില്ല എന്നും സജിൻ പറയുന്നു .
Leave a Reply