‘അവരെന്നെ ഇല്ലാത്ത കുട്ടിയുടെ അച്ഛനാക്കി’ ! ‘ഇതുപോലൊരു അവസ്ഥ എനിക്ക് മാത്രമേ ഉണ്ടായിക്കാണുള്ളു’ ! തന്റെ വിഷമത്തെ കുറിച്ച് സജിൻ തുറന്ന് പറയുന്നു !

കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേതാവാണ് സജിൻ, ഏറെ  നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സജിനെ തേടി ‘സ്വാന്തനം’ എന്ന സീരിയലിൽ അവസരം ലഭിക്കുന്നത്, സജിന്റെ ഭാര്യ ഷഫ്‌ന നമ്മൾ ഏവർക്കും  വളരെ സുപരിചിതയാണ്, സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഷഫ്‌ന ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. സാന്ത്വനത്തിലെ ശിവനായി മിന്നും പ്രകടനമാണ് സജിന്‍ കാഴ്ചവെക്കുന്നത്. നീണ്ട നാളായി അഭിനയ മോഹവുമായി നടന്ന സജിന് ഇതൊരു മികച്ച തുടക്കമായിരുന്നു..

ഹിറ്റ് സീരിയലായ സ്വാന്തനത്തിൽ ശിവൻ എന്ന കഥാപാത്രമാണ് സജിൻ അവതരിപ്പിക്കുന്നത്, വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട്  ആ കഥാപാത്രം  ഹിറ്റാകുകയും സജിന് ഇന്ന് അനേകം ഫാൻസും ഫാൻസ്‌ ഗ്രൂപ്പുമുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സജിനെ ഭര്‍ത്താവായി ലഭിച്ച താന്‍ ഭാഗ്യവതിയാണെന്നാണ് അത് ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക എന്നാണ് ഷഫ്‌ന പറഞ്ഞിരുന്നു.

ഇപ്പോൾ തന്നെ ഏറെ വിഷമിപ്പിക്കുന്ന ഒരു വിഷയമായാണ് സജിൻ തുറന്ന് പറയുന്നത്, ഞങ്ങൾക്ക് ഒരു മകൾ ഉണ്ടെന്നാണ് പലരുടെയും സംശയം. അത്തരമൊരു സംശയം ഉണ്ടാകാൻ കാരണം പല യുട്യൂബ് ചാനലുകളുമാണ് എന്നാണ് സജിൻ പറയുന്നത്. എന്റെ ഫാമിലിയിലിയോ അല്ലെങ്കിൽ ഷഫ്‌നയുടെ അടുത്ത ബന്ധുക്കളുടെയോ ഏതെങ്കിലും കുട്ടികളെ എടുത്തുനില്‍ക്കുന്ന ചിത്രങ്ങളെല്ലാം എടുത്ത് എന്റെ മകളാണ് എന്നാണ് യൂട്യൂബേഴ്സ് പറയുന്നത്.

അതുകൊണ്ടുതന്നെ ഞങ്ങളുടെ മകൾ എന്ന രീതിയിൽ പല കുട്ടികളുട ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഈ കാരണത്താൽ ഇത് പലരെയും തെറ്റിദ്ധരിപ്പിച്ചതുകൊണ്ടും ഞങ്ങൾക്ക് മിക്കപ്പോഴും മകളുടെ വിശേഷങ്ങൾ തിരക്കി ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാടുപേർ എത്താറുണ്ടനും സജിൻ പറയുന്നു. അവരെല്ലാവരും കൂടി എന്നെ ഇല്ലാത്ത കുട്ടിയുടെ അച്ഛനാക്കി, മറ്റാർക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിക്കാനില്ല എന്നും സജിൻ പറയുന്നു. ഏതായാലും ഞങ്ങൾക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല, ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും സജിൻ അപേക്ഷിക്കുന്നു.

പക്ഷെ മറ്റൊരു അർഥത്തിൽ ഈ ഓൺലൈൻ മാധ്യമങ്ങൾ  തന്റെ വളർച്ചയെ ഒരുപാട് സഹായിച്ചവരാണെന്നും സജിൻ എടുത്തു പറയുന്നു. അവരാണ് ശിവേട്ടനെ വളര്‍ത്തിയത്. അവര്‍ തരുന്ന സപ്പോര്‍ട്ട് ഒരിക്കലും മറക്കാനാകാത്തതാണ്. ഒരു പരിചയവും ഇല്ലാത്ത എത്ര ആളുകളാണ് ശിവേട്ടനായി എന്നെ സ്നേഹിക്കുന്നതെന്നും താരം പറയുന്നു. ഒരു പരമ്ബരയിലേക്കെത്തുമെന്നോ, ഇത്തരത്തില്‍ പൊതുസമ്മതി കിട്ടുമെന്നോ ഒന്നും ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടില്ല എന്നും സജിൻ പറയുന്നു.

തങ്ങളുടെ പ്രണയത്തെ പറ്റിയും സജിൻ പറയുന്നു, പ്ലസ്ടു എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഷഫ്‌നയെ ആദ്യമായി കാണുന്നത് . അവൾ അന്ന് ആ ചിത്രത്തിലെ നായികയായിരുന്നു, ഞാൻ നായകന്റെ കൂട്ടുകാരൻ, പരിചയം, സൗഹൃദം അതുപിന്നെ പ്രണയമായി മാറി, അന്ന് ഡിഗ്രിക്ക് പഠിക്കുന്ന സമയം. പഠിത്തം കഴിഞ്ഞപ്പോൾ പ്രണയം സീരിയസായിമാറി, കൂടെ അഭിനയ മോഹവും ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തിലാണ് എന്നും സജിൻ പറയുന്നു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *