വിവാഹം കഴിഞ്ഞ നാൾ മുതൽ കേൾക്കുന്ന ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ എന്ന് ! ഏതായാലും ഇപ്പോൾ അതില്ല ! ഷഫ്‌ന പറയുന്നു !!

മലയാളികൾ എന്നും ഒരുപാട് ഇഷ്ട പെടുന്ന അഭിനേത്രിമാരിൽ ഒരാളാണ് ഷഫ്‌ന. ബാലതാരമായി സിനിമയിൽ എത്തിയ നടി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു. സിനിമയിൽ അതികം തിളങ്ങാൻ നടിക്ക് സാധിച്ചിരുന്നില്ല. പക്ഷെ സീരിയയിലിൽ ഷഫ്‌ന മികച്ച നിരവധി വേദങ്ങൾ ചെയ്തിരുന്നു, ഷഫ്‌നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമാണ്. സാന്ത്വനത്തിലെ ശിവനായി മിന്നും പ്രകടനമാണ് സജിന്‍ കാഴ്ചവെക്കുന്നത്. നീണ്ട നാളായി അഭിനയ മോഹവുമായി നടന്ന സജിന് ഇതൊരു മികച്ച തുടക്കമായിരുന്നു..

ഹിറ്റ് സീരിയലായ സ്വാന്തനത്തിൽ ശിവൻ എന്ന കഥാപാത്രമാണ് സജിൻ അവതരിപ്പിക്കുന്നത്, വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കഥാപഥാരം ഹിറ്റാകുകയും സജിന് ഇന്ന് അനേകം ഫാൻസും ഫാൻസ്‌ ഗ്രൂപ്പുമുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സജിനെ ഭര്‍ത്താവായി ലഭിച്ച താന്‍ ഭാഗ്യവതിയാണെന്നാണ് അത് ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക എന്നാണ് ഷഫ്‌ന പറയുന്നത്.

ഇപ്പോൾ അടുത്തിടെ നടി കൊടുത്ത അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്, തങ്ങളുടേത് ഒരു മിശ്രവിവാഹം ആയതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രശ്‌നം ഉണ്ടായിരുന്നു. തന്റെ വീട്ടിലായിരുന്നു കൂടുതൽ പ്രശ്‌നം.  ഇപ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. കുറച്ച്‌ സമയത്തിനുള്ളില്‍ എല്ലാം മാറി.  ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നും ഷഫ്‌ന പറയുന്നു.

ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നും സാന്ത്വനത്തിലെ ശിവനെ പോലെ ജീവിതത്തില്‍ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയല്ല സജിന്‍. എല്ലാം തുറന്നു പറയുന്ന വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണെന്നാണ് ഷഫ്‌ന പറയുന്നത്. പിന്നെ ഇടക്കൊക്കെ പെട്ടന്ന് ദേഷ്യപെടുന്ന ഒരു സ്വഭാവം ഉണ്ട് അത് കുറച്ച് കഴിയുമ്പോൾ പഴയത് പോലെയാകുമെന്നും താരം പറയുന്നു.

ഞങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് അടുക്കുന്ന സമയമായപ്പോഴാണ് വിവാഹ ശേഷം എന്ത് വിളിക്കുമെന്ന തോന്നലുണ്ടായത്, അപ്പോള്‍ സജിന്‍ തന്നെയാണ് ഇക്ക എന്നു വിളിക്കാന്‍ പറഞ്ഞതെന്ന് ഷഫ്‌ന പറയുന്നു. ഇപ്പോഴും ആ വിളി തുടരുന്നു.. ഇക്കയുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ്. കല്യാണം കഴിഞ്ഞ് ഒരുവര്‍ഷം ആയപ്പോഴേക്കും വിശേഷം ഒന്നും ഇല്ലേ വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോഴതില്ലെന്നും താരം പറയുന്നു.

വിവാഹ ശേഷം മാനസികമായും സാമ്പത്തികമായും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു, ശിവൻ എന്ന കഥാപാത്രത്തിന്റെ വിജയം എത്ര പറഞ്ഞാലും തീരാത്ത അത്ര സന്തോഷം തനിക്ക് ഉണ്ടെന്നാണ് സജിൻ പറയുന്നത്.. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അത് സാധ്യമായത്.. തന്റെ എല്ലാ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും ഷഫ്‌ന ഒപ്പമുണ്ടായിരുന്നു എന്നും, പല തവണ മാനസികമായി തകർന്ന് ഡിപ്രഷന്റെ വക്കോളം എത്തിയ തന്നെ പ്രതീക്ഷ തന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അവൾ ആന്നെനും സജിൻ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *