‘പ്രിയതമക്ക് സര്‍പ്രൈസൊരുക്കി സജിന്‍’! ആശംസയുമായി ആരാധകരും താരങ്ങളും !!
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സജിനും ഷഫ്‌നയും. ബാലതാരമായി നമുക്ക് മുന്നിൽ എത്തിയ താരമാണ് ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്‌ക്രീനിൽ എത്തിയ നടി സീരിയലുകളിൽ വളരെ ശക്തമായ വേഷങ്ങളാണ് ചെയ്തിരുന്നത്. അതുപോലെ സ്വാന്തനം എന്ന സീരിയലിൽ കൂടി പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടനാണ് സജിൻ. മികച്ച പ്രകടമാണ് സജിൻ സീരിയലിൽ കാഴ്ച്ച വെക്കുന്നത്, അതുകൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിനുണ്ട്..
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ഇരുവരും ഇപ്പോൾ സന്തോഷ ജീവിതം നയിക്കുന്നു, പിറന്നാള്‍ ദിനത്തില്‍ തൻറെ പ്രിയതമക്ക് സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് സജിന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിന്‍ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്‌ന മറുപടിയായി കമന്റ് ചെയ്തത്.
നിരവധി പേർ ഇപ്പോൾ ഷഫ്നക്ക് ആശംസകൾ അറിയിച്ചിരിക്കുയാണ്, അതിൽ സ്വാന്തനം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന സാജിന്റെ ഭാര്യയായി അഭിനയിക്കുന്നത് നടി ഗോപിക അനിൽ ആണ്, ഇപ്പോൾ ഷഫ്‌നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒന്നാണ് ഗോപിക, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ കൂട്ടുകാരിക്ക് ആശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്.. അതുപോലെ കീര്‍ത്തന അനില്‍, ഗിരീഷ് നമ്പ്യാര്‍ ഇവരെല്ലാം ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഭാഗ്യജാതകത്തിലെ അരുണ്‍ ഇന്ദുവിനെ ഓര്‍മ്മ വരുന്നുവെന്നും ഗിരിഷ് കുറിച്ചിട്ടുണ്ട്. സജിനുള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിട്ടുണ്ട്.
സജിനെ ഭര്‍ത്താവായി ലഭിച്ച താന്‍ ഭാഗ്യവതിയാണെന്നാണ് അത് ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക എന്നാണ് ഷഫ്‌ന പറയുന്നത്. ഇപ്പോൾ അടുത്തിടെ നടി കൊടുത്ത അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്, തങ്ങളുടേത് ഒരു മിശ്രവിവാഹം ആയതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രശ്‌നം ഉണ്ടായിരുന്നു. തന്റെ വീട്ടിലായിരുന്നു കൂടുതൽ പ്രശ്‌നം. ഇപ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. കുറച്ച് സമയത്തിനുള്ളില്‍ എല്ലാം മാറി. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നും ഷഫ്‌ന പറയുന്നു.
ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നും സാന്ത്വനത്തിലെ ശിവനെ പോലെ ജീവിതത്തില്‍ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയല്ല സജിന്‍. എല്ലാം തുറന്നു പറയുന്ന വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് ആണെന്നാണ് ഷഫ്‌ന പറയുന്നത്. പിന്നെ ഇടക്കൊക്കെ പെട്ടന്ന് ദേഷ്യപെടുന്ന ഒരു സ്വഭാവം ഉണ്ട് അത് കുറച്ച് കഴിയുമ്പോൾ പഴയത് പോലെയാകുമെന്നും താരം പറയുന്നു.
ഞങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് അടുക്കുന്ന സമയമായപ്പോഴാണ് വിവാഹ ശേഷം എന്ത് വിളിക്കുമെന്ന തോന്നലുണ്ടായത്, അപ്പോള്‍ സജിന്‍ തന്നെയാണ് ഇക്ക എന്നു വിളിക്കാന്‍ പറഞ്ഞതെന്ന് ഷഫ്‌ന പറയുന്നു. ഇപ്പോഴും ആ വിളി തുടരുന്നു.. ഇക്കയുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ്. കല്യാണം കഴിഞ്ഞ് ഒരുവര്‍ഷം ആയപ്പോഴേക്കും വിശേഷം ഒന്നും ഇല്ലേ വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോഴതില്ലെന്നും താരം പറയുന്നു.
Leave a Reply