
ഞാനൊരു നടനായ ശേഷവും ജഗദീഷിനെ കൂടെകൊണ്ട് നടക്കുന്നത് ശെരിയാണെന്ന് എനിക്ക് തോന്നിയില്ല അതുകൊണ്ട് ഇറക്കിവിടുകയായിരുന്നു ! സലിം കുമാർ പറയുന്നു !
മലയാള സിനിമയിലെ ഹാസ്യ ചക്രവർത്തിമാരിൽ ഒരാളാണ് നടൻ സലിം കുമാർ. ഒരു ഹാസ്യ നടൻ എന്ന ലേബലിൽ ഒതുങ്ങി പോകാതെ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാനും അതിൽ ദേശിയ പുരസ്കാരം വരെ ലഭിക്കാനും ഭാഗ്യം ലഭിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സലിം കുമാർ. മിമിക്രി വേദികളിൽ നിന്നുമാണ് സലിം കുമാർ സിനിമ രംഗത്തെത്തിയത്. എന്നാൽ സിനിമയിൽ വാൻ എ ശേഷവും താൻ മിമിക്രി ഉപേക്ഷിട്ടില്ല എന്ന് പറയുകയാണ് സലിം കുമാർ.
പക്ഷെ ഒരു നടൻ ആയതിനു ശേഷം മിമിക്രി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല, കൂടാതെ മിമിക്രി വേദികളിൽ തനിക്ക് ഏറ്റവും അധികം കൈയ്യടി നേടി തന്നിട്ടുള്ള ഐറ്റം നടൻ ജഗതീഷിനെ അനുകരിക്കുമ്പോഴായിരുന്നു എന്നാണ് അദ്ദേഹം പറയുന്നു. വെറുതേ ജഗദീഷിന്റെ ആക്ഷന്‍ എടുക്കുമ്പോഴേക്കും കൈയ്യടി കിട്ടിത്തുടങ്ങും. ഡയലോഗ് പോലും പറയേണ്ടി വന്നിട്ടില്ല. എന്നാല്‍ സിനിമാ നടനായ ശേഷവും ജഗദീഷ് എന്നിൽ വീണ്ടും കയറി വന്നപ്പോള്‍ ഇറക്കി വിടേണ്ടി വന്നു. ഒരു നടന് എന്ന നിലയില്‍ ഇനിയും ജഗദീഷിനെ ശരീരത്തില്‍ കൊണ്ടു നടക്കുന്നത് ശരിയല്ല എന്ന് തോന്നിയപ്പോള്‍ ഞാൻ എന്നിൽ നിന്നും ഇറക്കി വിടുകയായിരുന്നു എന്നാണ് സലിം കുമാര്‍ പറയുന്നത്.
അതുപോലെ നടൻ കലാഭവൻ മണിയുടെ പ്രവചനത്തിന്റെ ശേഷമാണ് താൻ സിനിമയിൽ എത്തിയതെന്നും സലിം കുമാർ പറയുന്നു. അന്ന് മണിയ്ക്ക് മലയാള സിനിമയില്‍ ഭയങ്കര തിരക്കുള്ള കാലമായിരുന്നു. തിരക്കിനിടയില്‍ ആണ് മണി എന്റെ കല്യാണത്തിന് വന്നത്. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും ഉണ്ട്. അന്ന് മൈക്ക് എടുത്ത് കലാഭവന്‍ മണി പറഞ്ഞു, സുനിതയ്ക്ക് (സലീമിന്റെ ഭാര്യ) ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങളില്‍ നിന്ന് സിനിമയില്‍ കയറുന്ന അടുത്ത ആള് സലിം കുമാര്‍ ആയിരിക്കുമെന്നാണ് അന്ന് മണി പറഞ്ഞത്.

മണി പറഞ്ഞതുപോലെ തന്നെ എന്റെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് തനിക്ക് സിനിമയിൽ അവസരം ലഭിക്കുന്നതെന്നാണ്, അത്തരത്തിൽ പഴയത് പലതും ഓർക്കുമ്പോൾ ഒരുപാട് നല്ല മുഹൂർത്തങ്ങളും ഓർമകളും ഉണ്ടെങ്കിലും മണിയുടെ വേർപാട് അത് ഇപ്പോഴും സഹിക്കാൻ കഴിയാത്ത ഒന്നാണ് എന്നാണ് സലിം കുമാർ പറയുന്നത്. കൂടാതെ തനറെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
എന്റെ വീടിന്റെ തുടി പ്പും താളവും എല്ലാം തന്റെ ഭാര്യ സുനിത ആണെന്നാണ് അദ്ദേഹം പറയുന്നത്, അവൾക്ക് പനി വരുമ്പോഴാണ് തന്റെ വീടിന്റെ താളം തെറ്റുന്നത് എന്നും, താരം പറയുന്നു.. താനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്ന് കരുതി ജീവിതം മുഴുവൻ കാമുകി കാമുകന്മാരായിരിക്കാന്‍ കഴിയില്ലല്ലോ. നമ്മൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോളൊരു ഭര്‍ത്താവും അച്ഛനുമാണ് അവര്‍ ഒരു ഭാര്യയും അമ്മയുമാണ്, അതാണ് ജീവിതം നമ്മയുടെ ജീവിതം തന്നെയാണ് നമ്മുടെ ഗുരു
Leave a Reply