
ഞാൻ കല്യാണം കഴിച്ചത് തന്നെ അമ്മയാകാൻ വേണ്ടിയാണ് ! ആ കാര്യം പറഞ്ഞ് ബിജുവേട്ടൻ എന്നെ കളിയാക്കാറുണ്ട് ! സംയുക്ത വർമ്മ പറയുന്നു !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് സംയുക്ത വർമ്മ. അതുപോലെ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ കൂടിയാണ്. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ അതുപോലെ നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളാണ്, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത, എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. ഇവർക്ക് ഒരു മകനാണ് ഉള്ളത് ധക്ഷ് ധാര്‍മിക്. 2006 ലാണ് മകൻ ധക്ഷ് ധാര്‍മിക് ജനിച്ചത്, ശേഷം പൂർണമായും ക്യാമറക്ക് മുന്നിൽ നിന്നും മാറി നിൽക്കുകയായിരുന്നു സംയുകത.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം സംയുക്ത നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, സംയുക്തയുടെ വാക്കുകൾ, എനിക്ക് ഈ ആഭരണങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ബിജുവേട്ടന് അതേക്കുറിച്ചൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്. ഞാന്‍ ഇടുന്നത് കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. എന്നാലും ഞാന്‍ ഇടും. ഒരു മുത്തുക്കുട ആവാം, വെണ്‍ചാമരം ആവാം എന്നൊക്കെ പറയാറുണ്ട്.
മകൻ എന്റെ സിനിമകൾ ഒന്നും അങ്ങനെ കണ്ടിട്ടില്ല, അതിനു പ്രധാന കാരണം ഞാന്‍ വിഷമിക്കുന്നതൊന്നും അവന് കണ്ടിരിക്കാനാവില്ല. സിനിമ അത്ര ഈസിയായി കിട്ടുന്ന കാര്യമല്ലെന്ന് ഞാന്‍ അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. നല്ല കഴിവുള്ളവരെ പലരേയും നമ്മള് കണ്ടിട്ടില്ല. സിനിമയിലെത്താന്‍ ഒരു പ്രത്യേക തലയിലെഴുത്താണ്. 23ാമത്തെ വയസിലായിരുന്നു ഞങ്ങളുടെ വിവാഹം.

വിവാഹം ചെയ്യാൻ തയ്യാറായത് തന്നെ കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും, അമ്മ ജീവിതം ആസ്വദിക്കണമെന്നുണ്ടായിരുന്നു. അത് നന്നായി ആസ്വദിച്ച് തുടങ്ങിയതോടെയാണ് പിന്നെ ഞാൻ ഈ സിനിമയെക്കുറിച്ച് പിന്നീട് ചിന്തിക്കാതിരുന്നത്. കല്യാണം കഴിച്ചത് തന്നെ അമ്മയാവാന്‍ വേണ്ടിയാണ്. ബിജുവേട്ടന് എവിടെ പോയാലും ഞാനറിയും, ദക്ഷ് എന്ത് ചെയ്താലും ഞാനറിയും. ബിജുവേട്ടന് ഇഷ്ടമുള്ളതേ ബിജുവേട്ടന് ചെയ്തിട്ടുള്ളൂ. ദക്ഷിന് ശ്രദ്ധ വേണ്ട സമയമാണ്.
വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20 വർഷമായി, ഞങ്ങൾ അതൊന്നും അങ്ങനെ ആഘോഷിക്കാറില്ല, വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത്, അതുവരെ കുറച്ച് യാത്രകൾക്ക് ആയി മാറ്റിവച്ചിരുന്നു. എന്നാൽ അതുവേണ്ടിയിരുന്നില്ല, പെട്ടെന്ന് തന്നെ കുഞ്ഞുവാവ വന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പിന്നീടാലോചിച്ചിട്ടുണ്ട്. കണ്‍സീവ് ചെയ്യാനായി കുറച്ച് ബുദ്ധിമുട്ടിയിരുന്നു. പിസിഒഡിയുണ്ടായിരുന്നു. യോഗയിലൂടെയായാണ് അത് പൂര്‍ണ്ണമായി മാറിയത്.
Leave a Reply