
മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ ബഹുമാനം തീരെ കുറവാണ് ! ആദ്യ സിനിമക്ക് പ്രതിഫലം പോലും നൽകിയില്ല ! തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ !
മലയാള സിനിമയിൽ തുടക്കം കുറിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സിനിമ ലോകം കീഴടക്കിയ അഭിനേത്രിയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന മലയാള സിനിമയിലാണ് സംയുക്ത ആദ്യമായി അഭിനയിച്ചത്. ശേഷം തീവണ്ടി എന്ന ടോവിനോ ചിത്രമാണ് നടിക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. ഇന്ന് സൗത്തിന്ത്യ അറിയപെടുന്നൻ പ്രശസ്ത നടിയായി മാറിയ സംയുക്ത ഇപ്പോഴിതാ ‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്.
സംയുകതയുടെ വാക്കുകൾ ഇങ്ങനെ, തെലുങ്കിൽ ഞാൻ അഭിനയിച്ച ചിത്രത്തിൽ അതിലെ നായകനാണ് എന്നെക്കാൾ സ്റ്റാർ വാല്യൂ അതുകൊണ്ട് തന്നെ അദ്ദേഹത്തിനാണ് പ്രതിഫലം കൂടുതൽ ലഭിച്ചത്, അതിനെ ഞാൻ ബഹുമാനിക്കുന്ന്. ആ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാ കാര്യങ്ങൾക്കും അവിടെ തുല്യത ഉണ്ടായിരുന്നു. പക്ഷെ കേരളത്തിൽ അതല്ല അവസ്ഥ. അതെന്തുകൊണ്ടാണ് അങ്ങനെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്ക്, നമ്മുടെ സ്പേസിന്, സമയത്തിന് എല്ലാം ബഹുമാനം നൽകുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ഇതെന്താ ഇങ്ങനെ എന്നൊക്കെ എനിക്ക് ആദ്യം തോന്നിപ്പോയിട്ടുണ്ട്’. എന്റെ ആദ്യ സിനിമക്ക് പ്രതിഫലം പോലും നൽകിയില്ല.
പല സിനിമകളും ഷൂട്ട് ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യം പോലും നമുക്ക് കിട്ടുന്നില്ല. ഷൂട്ടിംഗ് സെറ്റിൽ ബാത്ത് റൂം ലഭിക്കാതിരിക്കുക, തീരെ വൃത്തിയില്ലാത്ത, മര്യാദയ്ക്ക് ഡോർ പോലും ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം ഉള്ളൂ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ.. അപ്പോഴെല്ലാം ഞാൻ ആ ഓക്കെ എന്ന് പറയുമായിരുന്നു. എന്നാൽ അത് അത്ര ഓക്കെ അല്ല എന്ന് മനസ്സിലാക്കാൻ കുറച്ച് നാളെടുത്തു. എനിക്ക് അങ്ങനെ വലിയ സൗകര്യം ഒന്നും വേണമെന്നുള്ള പറയുന്നത് പക്ഷെ വൃത്തിയുള്ള ഒരു ബാത്ത്റൂം എന്ന് പറയുന്നത് എന്റെ ജോലി സ്ഥലത്ത് അടിസ്ഥാന അവകാശമല്ലേ എന്നും സംയുക്ത ചോദിക്കുന്നു.

അതുപോലെ വ്യക്തി ജീവിതത്തെ കുറിച്ചും സംയുക്ത പറയുന്നു. വെറും രണ്ട് മാസമാണ് അച്ഛനും അമ്മയും ഒരുമിച്ച് കഴിഞ്ഞത്. അമ്മ ഗർഭിണി ആയി. വിവാഹ മോചനത്തിന്റെ നടപടികൾ തുടങ്ങിയിരുന്നു. വളരുന്ന സമയത്ത് സ്കൂളിൽ അച്ഛൻമാരാണ് കുട്ടികളെ പിക് ചെയ്യാൻ വരുന്നത്. എൽകെജിയിൽ പഠിക്കുമ്പോൾ എന്റെ മുത്തശ്ശൻ അച്ഛനാണോ മുത്തശ്ശനാണോ എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു.
എന്റെ അവരുടെ 20 മത് വയസിൽ അങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നിൽ അമ്മക്ക് അവരുടേതായ ഒരുപാട് കാരണങ്ങൾ ഉണ്ട്. 20 വയസ്സുള്ള പെൺകുട്ടി, വിവാഹ മോചനം, ബന്ധുക്കളിൽ നിന്നുള്ള ചോദ്യം, ഒരു പെൺകുട്ടിയുടെ അമ്മ തുടങ്ങിയ എല്ലാ സമ്മർദ്ദങ്ങളിലൂടെയും ‘അമ്മ അതിജീവിച്ചു. ആ ഒരു തീരുമാനം എടുക്കാൻ അവർക്ക് ശക്തമായ കാരണം ഉണ്ടായിരുന്നു. അതൊന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ ഞാനും അമ്മയും നല്ല സുഹൃത്തുക്കൾ ആണെന്നും
Leave a Reply