ഇങ്ങനത്തെ ചെറിയ റിലീസുകളൊന്നും പറ്റില്ല, 35 കോടിയുടെ സിനിമയാണ് ഞാനിപ്പോ ചെയ്യുന്നത് ! ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടി !

തീവണ്ടി എന്ന ടോവിനോ ചിത്രത്തിൽ കൂടി സിനിമ ലോകത്ത് ശ്രദ്ധ നേടിയ അഭിനേത്രിയാണ് സംയുക്ത മേനോൻ. ഇതിനോടകം തന്നെ തെന്നിന്ത്യൻ താരമായി സംയുക്ത മാറിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലും സംയുക്ത സൂപ്പർ സ്റ്റാറുകളുടെ നായികയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ പേരിന്റെ ഒപ്പമുള്ള ഇ മേനോൻ താൻ മാറ്റുകയാണ് എന്നും ജാതി പേരിന്റെ പേരിൽ തന്നെ അറിയപെടുന്നതിനോട് താല്പര്യമില്ലെന്നും, ഇനി മുതൽ താൻ സംയുക്ത ആയിരിക്കും എന്നും നടി അറിയിച്ചിരുന്നു.

അതിനു പിന്നാലെ നടിക്ക് എതിരെ കടുത്ത ആരോപണവുമായി നടൻ ഷൈൻ ടോം ചാക്കോയും ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ സംവിധാകനും കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. നടി ചിത്രത്തിന്റെ പ്രൊമോഷന് വരാത്തതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. സംയുക്ത ഇപ്പോൾ തമിഴിൽ ധനുഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാത്തിയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

സംയുക്തയെ കുറിച്ച് ഷൈൻ പറയുന്നത് ഇങ്ങനെ, ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിൻ്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഇത് നമ്മുടെ ചോറാണ്. മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം.. ആദ്യം മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ. മറ്റതൊക്കെ അതിന് ശേഷമല്ലേ, എന്നായിരുന്നു ഷൈൻ ടോമിൻ്റെ പ്രതികരണം.

സംയുക്തക്ക് ഇപ്പോൾ ഇതുപോലെ ഉള്ള  ഈ ചെറിയ റിലീസുകളൊന്നും പറ്റില്ല, ഇന്നലെകളിൽ സിനിമകളോട് സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളു. മോഹൻലാലും മമ്മൂട്ടിയായാലും ഇപ്പോഴും പ്രമോഷനുവേണ്ടി പങ്കെടുക്കുന്നു. ചെയ്ത ജോലി മോശമായിട്ട് കാണരുത്. അതിൽ കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ആദ്യ സിനിമയുടെ പ്രമോഷനു പോലും പങ്കെടുക്കാത്ത ആളാണ്. ഇപ്പോൾ ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നും ഷൈന്‍ ടോം പറയുന്നു

അതുപോലെ ഇതിനെ കുറിച്ച്  ചിത്രത്തിന്റെ സംവിധായകൻ മനു സുധാകരൻ പറയുന്നത് ഇങ്ങനെ, സംയുകതയെ  സിനിമയുടെ പ്രമോഷനു വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെൻ്റെതായ കരിയറുണ്ടെന്നും താൻ ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകൻ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *