പേര് മാറ്റിയത് കൊണ്ടൊന്നും കാര്യമില്ല, ആദ്യം ചെയ്യുന്ന തൊഴിലിനോട് കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം ! സംയുക്തയ്ക്കെതിരെ ഷൈൻ ടോം ചാക്കോ !

മലയാളത്തിൽ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യ അടക്കിവാഴുന്ന നിരവധി താരങ്ങൾ ഉണ്ട്. നയൻ‌താര, അമല പോൾ, കീർത്തി സുരേഷ് എന്നിങ്ങനെ നീളുന്നു.. ആ കൂട്ടത്തിൽ എത്തികൊണ്ടിരിക്കുന്ന നടിയാണ് സംയുക്ത മേനോൻ.  എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ പേരിന്റെ ഒപ്പമുള്ള ഇ മേനോൻ താൻ മാറ്റുകയാണ് എന്നും ജാതി പേരിന്റെ പേരിൽ തന്നെ അറിയപെടുന്നതിനോട് താല്പര്യമില്ലെന്നും, ഇനി മുതൽ താൻ സംയുക്ത ആയിരിക്കും എന്നും നടി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സംയുക്തയ്ക്കെതിരെ ആരേപണങ്ങളുമായി സഹതാരം ഷൈൻ ടോം ചാക്കോ രംഗത്ത് വന്നിരിക്കുകയാണ്.

ഷൈൻ ആദ്യമായിട്ടാണ് ഒരു സഹ താരത്തിന് നേരെ ഇത്തരം ഒരു ആരോപണവുമായി എത്തുന്നത്, റിലീസിനൊരുങ്ങുന്ന ബൂമറാംഗ് എന്ന ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംയുക്തയ്ക്കെതിരെ ഷൈൻ ടോം തുറന്നടിച്ചത്. ഷൈൻ ടോം ചാക്കോയും സംയുക്തയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ബൂമറാങ്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി മറ്റ് അണിയറ പ്രവർ‍ത്തകർക്കൊപ്പമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളെ കണ്ടത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, സംയുക്ത തമിഴ് ചിത്രം വാത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിൽ തൻ്റെ പേരിനൊപ്പമുള്ള ജാതിവാൽ എടുത്തുകളയുകയാണെന്ന് പറഞ്ഞിരുന്നു, ഇതിനെ കുറിച്ച് ഷൈനോട് അവതാരകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. എന്ത് വിളിച്ചാലും ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിൻ്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഇത് നമ്മുടെ ചോറാണ്.

സംയുക്ത എന്തുകൊണ്ട് ഈ സിനിമയുടെ പ്രൊമോഷന് വരുന്നില്ല.. പിന്നെ മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം.. ആദ്യം മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ. മറ്റതൊക്കെ അതിന് ശേഷമല്ലേ, എന്നായിരുന്നു ഷൈൻ ടോമിൻ്റെ പ്രതികരണം. ഇതിനോട് ചിത്രത്തിന്റെ സംവിധാകനും പ്രതികരിച്ചിരുന്നു. സംവിധായകൻ മനു സുധാകരൻ പറയുന്നത് ഇങ്ങനെ, സിനിമയുടെ പ്രമോഷനു വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെൻ്റെതായ കരിയറുണ്ടെന്നും താൻ ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകൻ പറയുന്നത്.

അതുപോലെ ഷൈൻ പറയുന്നത് ഇങ്ങനെ, ഇങ്ങനത്തെ ചെറിയ റിലീസുകളൊന്നും സംയുക്തയ്ക്ക് പറ്റില്ല, ഇന്നലെകളിൽ സിനിമകളോട് സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളു. മോഹൻലാലും മമ്മൂട്ടിയായാലും ഇപ്പോഴും പ്രമോഷനുവേണ്ടി പങ്കെടുക്കുന്നു. ചെയ്ത ജോലി മോശമായിട്ട് കാണരുത്. അതിൽ കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ആദ്യ സിനിമയുടെ പ്രമോഷനു പോലും പങ്കെടുക്കാത്ത ആളാണ്. ഇപ്പോൾ ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നും ഷൈന്‍ ടോം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *