
ജയ് ശ്രീറാം..! സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും വേദനകളെ അതിജീവിക്കാനും സാധിക്കുന്നു നമ്മുടെ ഏറ്റവും വലിയ കഴിവിതാണ് ! സംയുക്ത !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് സംയുക്ത. ഇപ്പോഴിതാ അയോദ്ധ്യാ രാമാ പ്രതിഷ്ഠക്ക് ശേഷം താരങ്ങൾ ഓരോരുത്തരും തങ്ങളുടെ നിലപാടുകൾ തുറന്ന് പറയുന്ന സമയം കൂടിയാണിത്. ഒരു കൂട്ടർ അയോദ്ധ്യയെ ആരാധിക്കുമ്പോൾ ,മറ്റൊരു വിഭാഗം വലിയ വിമർശനമാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ സംയുക്ത തന്റെ നിലപാട് എക്‌സിൽ പങ്കുവെച്ചിരിക്കുകയാണ്.
സംയുക്ത പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും വേദനകളെ അതിജീവിക്കാനും സാധിക്കുന്നു നമ്മുടെ ഏറ്റവും വലിയ കഴിവിതാണ് ജയ് ശ്രീറാം.. എന്നും കുറിച്ചു. ഒപ്പം രാമന്റെയും സീതയുടെയും ചിത്രവും പങ്കുവെച്ചു. അതുപോലെ നടി രേവതിയും നിത്യാമേനോനും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രേവതിയുടെ പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് രേവതി കുറിച്ചത് ഇങ്ങനെ, വളരെ സുന്ദരമായ ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞെന്നും ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും രേവതി പറയുന്നു.

എന്റെ ജീവിതത്തിൽ ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. അത്യധികം സന്തോഷം തോന്നി, എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്. ഒരു പക്ഷേ ആദ്യമായി ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ വിശ്വാസികളാണ്’ ജയ് ശ്രീറാം” എന്നാണ് രേവതി കുറിച്ചത്.
രേവതിയുടെ ഈ പോസ്റ്റിന് വളരെ സത്യം എന്നാണ് നടി നിത്യ മേനോൻ കമന്റ് ചെയ്തത്. അതേസമയം മലയാളത്തിൽ നിന്നും പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിക് അബു, അമൽ നീരദ്, സയനോര സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ് എന്നിങ്ങനെ നിരവധി പേര് വിമർശനവും രേഖപ്പെടുത്തിയിരുന്നു, മതം ആശ്വാസമാകാം പക്ഷെ ആവേശമാകരുത് എന്നാണ് വിധു പ്രതാപ് കുറിച്ചത്.
Leave a Reply