“ഗർഭിണി ആയിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിനായി അയൽക്കാരോടുവരെ യാചിച്ചു” !! സാന്ദ്ര ആമി പറയുന്നു

സാന്ദ്ര ആമി എന്ന പേരുകേട്ടാൽ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും, ആളെ കണ്ടാൽ നമുക്ക് ഏവർക്കും ആളെ പിടികിട്ടും, മലയാളത്തിൽ നിരവധി സീരിയലുകളും സിനിമകളും താരം ചെയ്തിരുന്നു, മലയാളത്തിൽ 1996 ൽ ഇറങ്ങിയ ഓമന തിങ്കൾ കിടാവോ എന്ന സിനിയിലാണ് താരം അഭിനയിച്ചിരുന്നത്.. അതിനു ശേഷം ഒൻപതോളം മലയാള ചിത്രങ്ങൾ സാന്ദ്ര അഭിനയിച്ചിരുന്നു..

അതിൽ ‘കസ്തൂരിമാൻ’ എന്ന കുഞ്ചാക്കോ ബോബൻ മീര ജാസ്മിൻ ചിത്രത്തിൽ സാന്ദ്ര ചെയ്തിരുന്ന വേഷം വളരെ ശ്രദിക്കപ്പെട്ടിരുന്നു, ഷീല പോൾ എന്ന മീരയുടെ സുഹൃത്തിന്റെ വേഷമാണ് ചിത്രത്തിൽ ചെയ്തിരുന്നത്.. അതിനുശേഷം നേരെ തമിഴിലേക്ക് പോയ താരം അവിടെയെയും നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു…

സിനിമകൾ കൂടത്തെ സീരിയലും സാന്ദ്ര ചെയ്തിരുന്നു, തമിഴിലേക്ക് ചേക്കേറിയ താരം പിന്നെ മലയാളത്തിൽ അത്ര സജീവമല്ലായിരുനില്ല, മൂന്നുപെണ്ണുങ്ങൾ എന്ന സൂര്യ ടിവിയിലെ സീരിയലാണ് മലയാളത്തിൽ അവസാനമായി സാന്ദ്ര ചെയ്തിരുന്നത്.. 2008 ൽ തമിഴ് സിനിമ  സീരിയൽ താരം പ്രജിനുമായി വിവാഹിതയായിരുന്നു, പ്രണയ വിവാഹമായിരുന്നു ഇവരുടേത്..

ഇരുവർക്കും ഇപ്പോൾ ഇരട്ടകുട്ടികളാണ് ഉള്ളത് , രണ്ടു പെണ്മക്കൾ, ഇവരുടെ മക്കളുടെ ചോറൂണിന്റെ ചിത്രങ്ങൾ കേരളത്തിൽ വലിയ വാർത്തയായിരുന്നു, ഇപ്പോൾ അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ വന്ന ഒരു വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്  സാന്ദ്ര തന്റെ ഇൻസ്റ്റയിൽ കുറിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്… താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഇത് കണ്ട്  സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം സ്‌നേഹത്തോടെ സ്വാഗതം ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും തീര്‍ത്തും വെറുക്കപ്പെട്ടവര്‍ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മക്കളെ ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്.

എല്ലാവരെയും പോലെ ഗർഭിണിയായിരുന്ന സമയത്ത് പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാന്‍ ഛര്‍ദ്ദിച്ചിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിംഗിന് പോകുന്നത് വരെ തനിച്ചായിരുന്നു. പ്രജിന്‍ ഉറക്കം വെടിഞ്ഞ് രാവിലെയും രാത്രിയും ഷൂട്ടിംഗിന് പോകുമായിരുന്നു. സിഗ്‌നല്‍ ലൈറ്റ് റെഡ് ആകുന്ന സമയം കാറില്‍ ഇരുന്ന് പ്രജിന്‍ ഉറങ്ങിപ്പോയ സംഭവമുണ്ടായിരുന്നു.

എനിക്ക് ആ സമയത്തൊക്കെ കേരള ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്നു ആ  സമയത്ത് പല തവണ ഒരു സെര്‍വന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപെട്ടു. എന്റെ അമ്മയെ പലതവണ ഫോണില്‍ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു, എന്നാല്‍ അമ്മ വന്നില്ല. പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു. ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാന്‍ അവര്‍ എത്തിയില്ല. എന്നാൽ ഇപ്പോൾ ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന് എന്നും പറയുന്ന ഒരു  കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *