“ആ സംഭവത്തിന് ശേഷം ഞാൻ ഇതുവരെ കുഞ്ചാക്കോ ബോബനോട് മിണ്ടിയിട്ടില്ല” !! നടി സാന്ദ്ര ആമി പറയുന്നു !!
അവതാരകയായും അഭിനേത്രിയായും മലയാളി മനസിൽ ഇടം പിടിച്ച കലാകാരിയാണ് സാന്ദ്ര ആമി, സാന്ദ്ര ആമി എന്ന പേരുകേട്ടാൽ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും, ആളെ കണ്ടാൽ നമുക്ക് ഏവർക്കും ആളെ പിടികിട്ടും, മലയാളത്തിൽ നിരവധി സീരിയലുകളും സിനിമകളും താരം ചെയ്തിരുന്നു, മലയാളത്തിൽ 1996 ൽ ഇറങ്ങിയ ഓമന തിങ്കൾ കിടാവോ എന്ന സിനിയിലാണ് താരം ആദ്യം അഭിനയിച്ചിരുന്നത്.. അതിനു ശേഷം ഒൻപതോളം മലയാള ചിത്രങ്ങൾ ചെറുതും വലുതുമായ വേഷങ്ങൾ സാന്ദ്ര അഭിനയിച്ചിരുന്നു..
സിനിമകൾ കൂടത്തെ സീരിയലും സാന്ദ്ര ചെയ്തിരുന്നു, മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം തമിഴിലേക്ക് ചേക്കേറിയിരുന്നു പിന്നീട് സാന്ദ്ര മലയാളത്തിൽ അത്ര സജീവമല്ലായിരുനില്ല, മൂന്നുപെണ്ണുങ്ങൾ എന്ന സൂര്യ ടിവിയിലെ സീരിയലാണ് മലയാളത്തിൽ അവസാനമായി സാന്ദ്ര ചെയ്തിരുന്നത്.. 2008 ൽ തമിഴ് സിനിമ സീരിയൽ താരം പ്രജിനുമായി വിവാഹിതയായിരുന്നു, പ്രണയ വിവാഹമായിരുന്നു ഇവരുടേത്..
കസ്തൂരിമാൻ’ എന്ന കുഞ്ചാക്കോ ബോബൻ മീര ജാസ്മിൻ ഹിറ്റ് ചിത്രത്തിൽ സാന്ദ്ര ചെയ്തിരുന്ന വേഷം വളരെ ശ്രദിക്കപ്പെട്ടിരുന്നു, ഷീല പോൾ എന്ന മീരയുടെ സുഹൃത്തിന്റെ വേഷമാണ് ചിത്രത്തിൽ ചെയ്തിരുന്നത്.. ഇപ്പോൾ ആ സിനിമയെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര, ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു കാര്യമാണ് താരം പറയുന്നത്, ആ സമയത്തൊക്കെ തനിക്ക് ഒരു കാരണവും ഇല്ലാതെ വഴക്കടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു…
അത്തരത്തിൽ കസ്തൂരിമാൻ ചിത്രത്തിലെ ഒരു ഗാന രംഗത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് എന്തോ കാര്യത്തിന് കുഞ്ചാക്കോ ബോബൻ എന്നെ ചീത്ത വിളിച്ചു എന്ന പ്രശ്‌നത്തിന് ഞാൻ ചാക്കോച്ചനോട് വഴക്ക് ഇട്ടിരുന്നു, അതിനു ശേഷം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ ചാക്കോച്ചൻ കണ്ടപ്പോഴും ഞാൻ മിണ്ടിയിരുന്നില്ല, അതും കഴിഞ്ഞ്, സ്വപ്നകൂട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു കണ്ടപ്പോഴും ഞാൻ മിണ്ടിയില്ല….
ഇന്ന് ഇതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്, അന്നൊക്കെ ഞാൻ എത്ര സില്ലി ആയിരുന്നു എന്നും ഇന്ന് അതൊക്കെ ഓർക്കുമ്പോൾ എനിക്ക് മനസിലാക്കാൻ സാധിക്കുണ്ട് എന്നും സാന്ദ്ര പറയുന്നു, സാന്ദ്രക്ക് ഇപ്പോൾ ഇരട്ട കുട്ടികളാണ് ഉള്ളത് രണ്ടു പെൺ മക്കൾ, ഇവരുടെ മക്കളുടെ ചോറൂണിന്റെ ചിത്രങ്ങൾ കേരളത്തിൽ വലിയ വാർത്തയായിരുന്നു അതുമായി ബന്ധപ്പെട്ട് താരം അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് വൈറലായിരുന്നു…
പ്രണയിച്ച ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും നേരിട്ട പ്രശ്ങ്ങളും ആയിരുന്നു ആ കുറിപ്പിൽ താരം വിവരിച്ചിരുന്നത്…. എന്റെ മതം കാരണം ഞങ്ങളും മക്കളും വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും തീര്‍ത്തും വെറുക്കപ്പെട്ടവര്‍ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മക്കളെ ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നും താരം തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു….
Leave a Reply