‘ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി’ !! അത് വേറെ ആരുമല്ല നമ്മുടെ ഹരിശ്രീ അശോകന്റെ മരുമകൻ
മലയാള സിനിയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നടൻ ഹരിശ്രീ അശോകൻ, മലയാള സിനിമക്ക് ഒരുപാട് ചിരി മുഹൂർത്തങ്ങൾ സമ്മാനിച്ച നടൻ ഇപ്പോഴും അഭിനയ ലോകത്ത് വളരെ സജീവമാണ്, നടനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും നമുക്ക് ഏറെ പ്രിയപെട്ടവരാണ്, ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകനായ അർജുൻ അശോകൻ, ഇപ്പോൾ പ്രശസ്തനായ ഒരു ചലച്ചിത്രനടനാണ്. മകൾ വിവാഹിതയാണ് ഭർത്താവ് സനൂപ് വിദേശത്ത് ജോലിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ തേടി അതിന്റെ ഭാരവാകികൾ ഒരുപാട് അലഞ്ഞിരുന്നു, ഒടുവിൽ ആ ഭാഗ്യ ശാലിയെ കണ്ടെത്തി, ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ ലഭിച്ചിരിക്കുന്നത്, ആ സനൂപ് വേറെ ആരുമല്ല നമ്മടെ ഹരിശ്രീ അശോകാണാറെ മരുമകൻ സനൂപ് തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസ് നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ സമ്മാനത്തുക 15 ദശലക്ഷം ദിർഹം അതായത് ഏകദേശം നമ്മുടെ 30 കോടി രൂപയാണ്. സനൂപിന്റെപേരിൽ ഇദ്ദേഹവും കൂടാതെ ലുലുവിലെ മറ്റു 19 ജീവനക്കാരും ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു ഇപ്പോൾ സമ്മാനമടിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിയായബി സനൂപ് ഈ കഴിഞ്ഞ ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ലോട്ടറി ടിക്കറ്റാണ് ഈ മഹാ ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. പക്ഷെ ഇതിന്റെ സംഘാടകർ സനൂപിനെ കണ്ടെത്താനും, അദ്ദേഹവുമായി ബദ്ധപ്പെടാനും ഏറെ ബുദ്ധിമുട്ടിയിരുന്നു എന്നാണ് അവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതിനുകാരണം നാട്ടിലെ മൊബൈൽ നമ്പറാണ് സനൂപ് അതിൽ കൊടുത്തിരുന്നത്.
ഇതിന്റെ പ്രതിനിധി റിചാർഡ് പലതവണ സനൂപിനെ ബദ്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫോൺ കോൾ കണക്ട് ആകുന്നില്ലായിരുന്നു, എങ്കിലും വീണ്ടുമുള്ള നിരന്തര ശ്രമിത്തിലൂടെ സനൂപിനെ കണ്ടെത്തുകയായിരുന്നു. ഏതായാലും ഇപ്പോൾ താര കുടുംബം വളരെ സന്തോഷത്തിലാണ്, ഈ അനുഗ്രത്തിന് ഈഷ്വരനോടാണ് നന്ദി പറയാനുള്ളത് എന്നാണ് സനൂപ് പറയുന്നത്. അർജുൻ അശോകൻ ഇപ്പോൾ സിനിമയിൽ തിരക്കുള്ള യുവ നടനായി മാറി കഴിഞ്ഞു. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. തന്റെ ചിത്രങ്ങൾ കണ്ട അച്ഛൻ തന്നെ ഉപദേശിക്കുന്ന കാര്യമൊക്കെ അർജുൻ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ‘നിനക്ക് അഭിനയിച്ച് ഭലിപ്പിക്കൽ കഴിയും എന്ന ഉറച്ച വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്ക’. ഈ ഒരൊറ്റ ഉപദേശം മാത്രമാണ് അച്ഛൻ തനിക്ക് നൽകിയത് എന്നാണ് അർജുൻ പറയുന്നത്…
Leave a Reply