നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ…! അതുകൊണ്ട് മാന്യമായി പറയാം…! ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ് അങ്ങനെ ചെയ്തത് ! ഇപ്പോഴും പിണക്കം മാറാതെ താരങ്ങൾ !

മലയാള സിനിമയിൽ ഇപ്പോഴിതാ ഒരൊറ്റ സിനിമ കൊണ്ട് പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന സിനിമ സൂപ്പർ ഹിറ്റായി മാറിയത് നടന്റെ കരിയറിൽ ഒരു പൊൻ തൂവലായി മാറുകയായിരുന്നു. ഇപ്പോഴും തിയറ്ററിൽ മികച്ച വിജയം നേടുകയാണ് ചിത്രം. അതുപോലെ തന്നെ മലയാള സിനിമയിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്ത നടന്നാണ് സന്തോഷ് കീഴാറ്റൂർ. വിക്രമാദിത്യൻ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യ ശ്രദ്ധേയ വേഷം ചെയ്തത് എങ്കിലും പുലിമുരുകൻ എന്ന ചിത്രത്തിൽ പുലിമുരുകന്റെ അച്ഛനായി വേഷമിട്ടതാണ് അദ്ദേഹത്തെ കൂടുതലും ജനപ്രിയ നടനാക്കി മാറ്റിയത്.

ഇവർ ഇരുവരും തമ്മിൽ ഒരു പിണക്കം ഉണ്ടായത് വലിയ ശ്രദ്ധ നേടിയ ഒരു വാർത്ത ആയിരുന്നു. കോവിഡ് സമയത്ത് ഉണ്ണി മുകുന്ദൻ ഹനുമാന്റെ ഒരു രൂപം കൈ വെച്ചുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പം,  ഹനുമാൻ ജയന്തി ആശംസകൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഈ പോസ്റ്റിന് കമന്റായി സന്തോഷ് കുറിച്ചത് ഇങ്ങനെ ആയിരുന്നു.. ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്നാണ് സന്തോഷിന്റെ പോസ്റ്റ്. ഇതിന് ഉണ്ണി മറുപടി നൽകി. മറുപടി ഇങ്ങനെ, ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം.. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. എന്നായിരുന്നു ഉണ്ണിയുടെ മറുപടി..

അന്ന് ഈ കമന്റിന് സന്തോഷിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സന്തോഷ് നൽകിയ ഒരു പുതിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് സംസാരിച്ചത് ഇങ്ങനെ, സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചത്. ഉണ്ണിയുടെ സിനിമ ഇന്ന് നൂറു ദിവസം ഓടുന്നു, അതുപോലെ ഞാൻ ചെയ്യുന്ന സോളോ പെർഫോമെൻസുകൾ ആളുകൾ ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് സിനിമകൾ ചെയ്ത സഹപ്രവർത്തകരാണ്.

സത്യത്തിൽ ഞാൻ അന്ന് എന്റെ ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും, അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വ,ധ ഭീ,ഷ,ണി അടക്കം നേരിട്ട ആളാണ് ഞാൻ. കൊ,ന്ന് കളയും എന്നുവരെ ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ രാഷ്ട്രീയം കൃത്യമായി ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് അതെന്ന് എനിക്കറിയാം. സങ്കടം എന്താണെന്ന് പറഞ്ഞാൽ, ഞാൻ തെറ്റ് സമ്മതിച്ചിട്ട് പോലും അത് വ്യക്തിപരമായി എടുത്തു.

പക്ഷെ അന്ന്  അദ്ദേഹം ഞാൻ മാപ്പ് പറഞ്ഞ പോസ്റ്റിന്  താഴെ വന്നു ഒരു കമന്റ് ചെയ്താൽ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളിൽ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. കാരണം എന്തിനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് തോന്നി. പരസ്പരം തിരിച്ചറിയണം. ആ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു എന്നുമാണ് സന്തോഷ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *