
എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല, സംഭവിച്ചത് മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നിയിരുന്നു ! മുകേഷിനെ കുറിച്ച് സരിത പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ താര ജോഡികളായിരുന്നു മുകേഷും സരിതയും. ഇവരുടെ വിവാഹം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. പക്ഷെ ഇരുവരും ഏവരെയും വിഷമിപ്പിച്ചുകൊണ്ട് വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ സരിത ഇതിനുമുമ്പ് തന്റെ ജീവിതത്തെ കുറിച്ചും മുകേഷുമായി വേർപിരിഞ്ഞത്തിനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. സരിതയുടെ വാക്കുകൾ ഇങ്ങനെ. 14ാമത്തെ വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്.
എനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നി. അങ്ങനെയാണ് വിവാഹം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയായാണ് എന്റെ ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല. എനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛന് മ,രി,ച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്.
അദ്ദേഹം വീണ്ടും വിവാഹിതനായെന്ന് നിങ്ങൾ അറിഞ്ഞ ആ നിമിഷം തന്നെയാണ് ഞാനും അരിഞ്ഞത്. അപ്പോഴും ഞങ്ങൾ നിയമപരമായി വേര്‍പിരിഞ്ഞിരുന്നില്ല. 2011 ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങളുടെ മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്സ് കിട്ടിയതെന്നറിയില്ലെന്നായിരുന്നു.

അതുപോലെ അദ്ദേഹത്തിനെതിരെ ഞാൻ ഗാര്‍ഹിക പീ,ഡ,ന,ത്തിനും വിവാഹമോചനത്തിനുമായി രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മൂച്യല്‍ ഡിവോഴ്സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നിരുന്നില്ല. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിൽ ഞാന്‍ തന്നെ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.
എന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് മറ്റൊരാളോട് പറയാന്‍ തന്നെ എനക്ക് നാണക്കേട് തോന്നിയിരുന്നു. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, അതാണ് പോ,ലീ,സില് പരാതിപ്പെടാതിരുന്നത്. എന്റെ മോന് ശരിയല്ലെന്ന് എനിക്കറിയാം, ഇത് പുറംലോകം അറിയരുത്, വാർത്ത ആകരുത്. മോള് സഹിക്കണം എന്ന് അച്ഛന് പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മ,ര,ണം വരെ ഞാന്‍ പാലിച്ചിരുന്നു.
എന്നാൽ ഇപ്പോൾ എന്നെ വല്ലാതെ എല്ലാവരും തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് തുറന്ന് പറയുന്നത്. മകന് മഞ്ഞപ്പിത്തം വന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നെ ട്രാപ്പിലാക്കുകയാണോ എന്നായിരുന്നു ചോദിച്ചത്. ശാരീരികമായി പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കരയുന്ന സമയത്ത് നല്ല നടിയാണല്ലോ എന്ന് പറഞ്ഞു പരിഹസിച്ചിരുന്നു. കല്യാണം കഴിഞ്ഞ ശേഷം ഈഗോ ക്ലാഷ് വരാനുള്ള അവസരം ഞാന്‍ കൊടുത്തിരുന്നില്ല. പല അവസരങ്ങളും ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ക്കായിരുന്നു ഞാനെപ്പോഴും പരിഗണന കൊടുത്തിരുന്നു. ഞാന്‍ വീണ്ടും അഭിനയിക്കാനായി തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നമ്മള് ശരിയാണെങ്കില്‍ എന്തിനാണ് ഇമേജിനെ ഭയക്കുന്നതെന്നും സരിത ചോദിക്കുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
Leave a Reply