
മിമിക്രി എന്ന പേരിൽ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ.. സത്യൻ മാഷിന്റെ മകൻ പറയുന്നു !
മലയാള സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാറാണ് മാനുവേൽ സത്യനേശൻ എന്ന നമ്മുടെ സ്വന്തം സത്യൻ മാഷ്. അദ്ദേഹത്തിന് ശേഷം ഒരുപാട് പ്രഗത്ഭരായ അഭിനേതാക്കൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട് എങ്കിലും സത്യൻ മാഷിന്റെ കസേര ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. സത്യൻ മാഷിന്റെ കുടുംബത്തെ കുറിച്ച് അറിയാൻ ഇപ്പോഴും ആരാധകർക്ക് വളരെ ആകാംഷയാണ്. ശ്രീമതി ജെസ്സിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവർക്ക് മൂന്ന് ആണ്മക്കൾ അവർക്കുണ്ടായി പ്രകാശ്, സതീഷ്, ജീവൻ. പക്ഷെ നിർഭാഗ്യവശാൽ സത്യന്റെ മൂന്ന് മക്കൾക്കും കാഴ്ചക്ക് തകരാറുകൾ ഉണ്ടായിരുന്നു. മക്കൾക്ക് കണ്ണുകാണാൻ സാധിക്കാത്ത സങ്കടം മരിക്കുന്ന അന്നുവരേയും അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
ഇപ്പോഴിതാ ചില മിമിക്രിക്കാർ അച്ഛനെ അനുകരിക്കുന്നതിനെ വൈരുധ്യം എടുത്ത് പറയുകയാണ് മകൻ സതീഷ് സത്യൻ, മിമിക്രി എന്ന പേരിൽ ഇതിഹാസ നടനായ സത്യനെ മിമിക്രിക്കാർ കൊഞ്ഞനം കുത്തുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതുവരെ കൃത്യമായി ആരും അനുകരിക്കുന്നത് കണ്ടിട്ടില്ല എന്നും മികച്ച രീതിയിൽ അവതരിപ്പിച്ചാൽ അവർക്ക് ഒരു പവൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഇത്തരം ഗുരുത്വമില്ലായ്മ കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകും. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇത് ചെയ്യാൻ തയ്യാറായാൽ അവിടെ ഒരു പരിപാടി നടത്താനും ഞാൻ തയ്യാറാണ് ഇക്കാര്യത്തിൽ താൻ അവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹവും പറഞ്ഞു. നിരവധി പേരാണ് അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണച്ച് എത്തിയത്.
Leave a Reply