ഭാരതം കാവി പുതപ്പിച്ചു കഴിഞ്ഞു ! ‘ഭാരതത്തോടൊപ്പം കേരളവും മാറും’, തെരഞ്ഞെടുപ്പ് വിജയം ഭാവിയുടെ ശംഖൊലി ! സുരേഷ് ഗോപി

ഇപ്പോൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്ന് സംസ്ഥാങ്ങളിലും ബിജെപി നേടിയ വിജയം നേടിയത് പ്രവർത്തകരെ ആകെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. കേരളത്തിലെ ബിജെപി പ്രവർത്തകരായ നടന്മാരെ കൃഷ്ണകുമാർ, സുരേഷ് ഗോപി എന്നിവർ ഇപ്പോൾ തങ്ങളുടെ സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ്. ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലിയെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സന്തോഷം പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്, കാര്യങ്ങൾ വളരെ സ്പഷ്ടമാണ്, 2024 ലിൽ ഭാരതം എങ്ങോട്ടെന്ന് എന്നാണ്. അതുപോലെ കേരളവും കാവി പതിപ്പിക്കുന്ന സമയം അടുത്തുവരുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.  അതുപോലെ കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത് ഇങ്ങനെ, മോദിയുടെ ഉറപ്പ്’ ആ ഉറപ്പാണ് ഭാരതത്തിന്റെ കരുത്ത്, നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ചു. കോൺഗ്രസ് -കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകും.

കോ,ടി,ക്കണക്കിന് ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിയ മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ മിന്നുംവിജയത്തിന് കാരണം. മോദിക്ക് വോട്ടു ചെയ്യുന്നവരെല്ലാം ‘വർഗീയവാദി’കളാണെന്ന് പ്രചാരണം നടത്തുന്ന കോൺഗ്രസ്-കമ്മ്യൂണിസ് കൂട്ടുകെട്ടിന്റെ തരംതാണ രാഷ്‌ട്രീയം കേരളജനതയും തിരിച്ചറിയും. കേന്ദ്രപദ്ധതികളുടെ പേരുമാറ്റി സ്വന്തം പേരിലിറക്കുന്ന പിണറായിയുടെ കാപട്യം മലയാളി പൊളിച്ചടുക്കുന്ന കാലവും വിദൂരമല്ല.

പ,ല,സ്തീനും പ്രീണന രാഷ്‌ട്രീയവും മാത്രം കൈമുതലായ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങളുടെ അവസരവാദത്തിനുള്ള തിരിച്ചടി വൈകില്ല. ജനഹൃദയത്തിൽ വിരിഞ്ഞ ഒരായിരം താമരകൾ നൽകിയ പുത്തൻ ആത്മവിശ്വാസവുമായി മറ്റൊരു സഭാസമ്മേളനത്തിലേക്ക് കേന്ദ്രമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *