‘വല്യേട്ടന്‍’ കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു, എന്ന് ഞാൻ പറഞ്ഞതിൽ മാപ്പ് ചോദിക്കുന്നു ! തമാശ ഇങ്ങനയാകുമെന്ന് അറിഞ്ഞില്ല ! ഷാജി കൈലാസ് !

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ് ‘വല്യേട്ടൻ’ മമ്മൂട്ടിക്ക് ഒപ്പം ഒരുകൂട്ടം മികച്ച അഭിനേതാക്കൾ കൂടി എത്തിയതോടെ ചിത്രം അന്നത്തെ സൂപ്പർ ഹിറ്റായിമാറുകയായിരുന്നു. ഇപ്പോഴിതായ ചിത്രം വീണ്ടും റീറിലീസിന് എത്തുകയാണ്. ഈ അവസരത്തിൽ തന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റായ ഒരു  വാക്കിന് മാപ്പ് പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കൈരളി ടിവിയോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. താന്‍ സംവിധാനം ചെയ്ത വല്ല്യേട്ടന്‍ എന്ന സിനിമ കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തുവെന്ന് തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും ചാനലിനെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കി.

തന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഷാജി കൈലാസ് കൈരളിയോട് ക്ഷമ ചോദിച്ചത്. താന്‍ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ ഉള്ളവരെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നുവെന്നും ഷാജി കൈലാസ് പറയുന്നു. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, തനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനലെന്നും വര്‍ഷങ്ങളായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ആള്‍ കൂടിയാണ് താനെന്നും ഷാജി കൈലാസ് പറഞ്ഞു. അതുകൊണ്ട് ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാന്‍ താന്‍ ശ്രമിക്കില്ലെന്നും വല്ല്യേട്ടന്‍ കൈരളിയില്‍ ഒട്ടേറെ തവണ പ്രദര്‍ശിപ്പിച്ചതില്‍ ഒരു സംവിധായകനെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ വല്യേട്ടൻ വീണ്ടും റിലീസ് ചെയ്യുന്നതമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ‘വല്ല്യേട്ടന്‍’ സിനിമ 1880 തവണ സംപ്രേഷണം ചെയ്തുവെന്ന നിര്‍മാതാവിന്റെയും 1900 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായകന്റെയും വാദം തെറ്റാണെന്ന് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍ വ്യക്തമാക്കിയിരുന്നു. കൈരളി ഈ സിനിമ 1880 തവണ കാണിച്ചു എന്ന നിര്‍മാതാക്കളുടെ അവകാശവാദം വസ്തുതാപരമല്ലെന്നും ആദ്യ വര്‍ഷങ്ങളില്‍ ഈ സിനിമ വിശേഷ ദിവസങ്ങളില്‍ മാത്രമേ പ്രദര്‍ശിപ്പിച്ചിരുന്നുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സമൂഹ മാധ്യമങ്ങളിൽ പലരും കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി വിളിച്ചു പറയുന്നതൊക്കെ വസ്തുതയായി എടുത്ത് ഇത്തരം പരാമര്‍ശങ്ങള്‍ പറയുന്നത് ഖേദകരമാണെന്നും വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. ട്രോളന്മാര്‍ക്കൊപ്പം നിന്ന് അവര്‍ സ്വയം ട്രോള്‍ കഥാപാത്രങ്ങളായി മാറിയെന്നും റീ റിലീസിന്റെ പ്രൊമോഷന് വേണ്ടി ഒരു ദൃശ്യമാധ്യമത്തെ ഇകഴ്ത്തണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.ഇതിന് ശേഷമാണ് ഷാജി കൈലാസ് മാപ്പ് ചോദിച്ച് രംഗത്ത് വന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *