അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്, പക്ഷെ രാഷ്ട്രീയ പരമായ ചില എതിർപ്പുകൾ കൊണ്ട് വ്യക്തിപരമായി വേദനിപ്പിക്കുന്നത് ശെരിയല്ല ! ഷാജി കൈലാസ് പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായ സുരേഷ് ഗോപി രാഷ്ട്രീയ രംഗത്തും വളരെ സജീവമാണ്, എന്നാൽ അതേ രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ന് അദ്ദേഹം ഏറെ വിമര്ശിക്കപെടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ രണ്ടുതവണത്തെ പരാജയത്തിന് ശേഷം അദ്ദേഹം വീണ്ടും തൃശൂര് നിന്ന് ജനവിധി തേടുകയാണ്. ഇത്തവണ കൂടി പരാജയം നേരിടുകയാണെങ്കിൽ താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഇപ്പോഴിതാ സംവിധായകനും, സുരേഷ് ഗോപിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഷാജി കൈലാസിന്റെ വാക്കുകൾ. 1989 ലാണ് ഞാൻ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റ പേര് ‘ന്യൂസ്’ എന്നായിരുന്നു , ആ ചിത്രത്തിന്റെ  തിരക്കഥയും ഞാനായിരുന്നു, അതിലെ നായക കഥാപാത്രമായ ഋഷി മേനോൻ എന്ന് എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ സുരേഷ് ഗോപി ആയിരുന്നു. ആ ചിത്രം ഞങ്ങൾ രണ്ടുപേർക്കും മുന്നോട്ട് പോകാനുള്ള കൂടുതൽ ഊർജം പകർന്നു തന്നു. അദ്ദേഹത്തിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആസിനിമ.

ആ സിനിമക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിച്ചു, തലസ്ഥാനം എന്ന ചിത്രത്തിന്വേണ്ടി. ആ സിനിമയെ ആരാധകർ കൂടുതൽ ആവേശത്തോടെ സ്വീകരിക്കുന്നത് ഇന്നും ഓർമയിലുണ്ട്. അതെന്നെ ഒരു സംവിധായകൻ എന്ന നിലയിൽ ഇനി മുന്നോട്ട് ഏത് രീതിയിലുള്ള ചത്രങ്ങൾ ചെയ്യണം എന്ന ഒരു ദിശ കാണിച്ചു തന്നത് ആ ചിത്രമായിരുന്നു. പിന്നീട് കമ്മീഷണർ,ഏകലവ്യൻ, മാഫിയ തുടങ്ങി ഞങ്ങൾ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

എന്റെ കരി,യറിലെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത് പോലെ എന്റെ വ്യക്തി ജീവിതത്തിലും അദ്ദേഹം വഴിത്തിരിവായി. അതിൽ ഒന്നാണ് എന്റെ വിവാഹം, അന്നത്തെ മുൻ നിര നായികയും ഇന്ന് എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനിയ്ക്കുമ്പോൾ നായകൻ സുരേഷ് ഗോപി തന്നെയായിരുന്നു. അതിൽ മറ്റൊരു പ്രധാന കാര്യം ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിൻറെ വീട്ടിൽ വെച്ചായിരുന്നു എന്നതാണ്.

ഒരു നടൻ അല്ലെങ്കിൽ ഒരു സഹപ്രവർത്തകൻ എന്നതിലുപരി അദ്ദേഹത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത് അയാളിലെ നല്ല മനുഷ്യൻ കാരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് കയറ്റ ഇറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോഴും ആ പഴയ മനുഷ്യൻ തന്നെയാണ്. സമൂഹത്തിൽ ഇന്നും ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് ഒരു കൈത്താങ്ങാണ് ആ മനുഷ്യൻ. പക്ഷെ അതൊന്നും അയാൾ കൊട്ടി ഘോഷിക്കത്തതുകൊണ്ട് ആരും അറിയുന്നില്ല. ഒന്നുമില്ലാതിരുന്ന സമയത്ത് പോലും അയാൾ ചെയ്യുന്ന സഹായങ്ങൾക്ക് കയ്യും കണക്കും ഇല്ലായിരുന്നു.

പക്ഷെ രാഷ്ട്രീയപരമായ ചില എതിർപ്പുകൾ കൊണ്ടും, വ്യക്തിപരമായിപ്പോലും വേദനിപ്പിച്ചപ്പോഴും അതെല്ലാം ഒരു ചിരികൊണ്ട് നേരിട്ട ആളാണ് അദ്ദേഹം. ആരോടും ഒരു കാര്യത്തിനും ഒരു വിരോധവും കാണിക്കാത്ത ആളാണ് സുരേഷ്. വീണ്ടും ഒരുപിടി ചിത്രങ്ങളുമായി സജീവമാകാൻ ഒരുങ്ങുകയാണ്, എല്ലാം മികച്ച വിജയം കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു, ഒപ്പം നമുക്കൊരുമിച്ച് വീണ്ടും വർക്ക് ചെയ്യാനുള്ള അവസ്ഥയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നും ഷാജി കൈലാസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *