മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയി മാറിയിരിക്കുകയാണ് എലോണ്‍ ! വാർത്തയോട് പ്രതികരിച്ച് ഷാജി കൈലാസ് !

മോഹൻലാൽ എന്ന നടന വിസ്മയം നമ്മെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്, അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾ പോലും നമ്മെ ഒരുപാട് ആവേശത്തിലാക്കിയ ഒരു സമയമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹത്തിന് പരാജയങ്ങൾ ഏറെ കാര്യമായി ബാധിക്കിക്കുന്നു, മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ  ചിത്രം എലോൺ തിയറ്ററിൽ വളരെ വലിയ പരാജയമായി മാറിയിരിക്കുകയാണ്. ഒ.ടി.ടി റിലീസിന് തയാറെടുത്തിരുന്ന ‘എലോണ്‍’ കൊണ്ടുവന്ന് തിയേറ്ററില്‍ ഇറക്കാന്‍ ഷാജി കൈലാസ് മാസ് കാണിച്ചപ്പോള്‍ പ്രേക്ഷകരും വിശ്വസിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയി മാറിയിരിക്കുകയാണ് എലോണ്‍.

ഈ ചിത്രത്തിന് വെറും 75 ലക്ഷം രൂപ മാത്രമാണ് ഇതുവരെ കളക്ട് ചെയ്യാൻ കഴിഞ്ഞത്. ആഗോളതലത്തില്‍ ഒരു കോടി രൂപ പോലും കടക്കാതെ എലോണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ്. അത് മാത്രമല്ല മോഹൻലാലിന് വളരെ വലിയ വിമർശനവും ഒത്ത നേടികൊടുത്തിരുന്നു. ഇപ്പോഴിതാ മോഹൻലാലിനും അതുപോലെ കാപ്പ എന്ന ചിത്രത്തിൽ അന്ന ബെന്നിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയ്ക്കുമെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ഷാജി കൈലാസ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ആ വാക്കുകൾ ഇങ്ങനെ…

കോവിഡ് എന്ന മഹാമാരി സമയത്ത് ഏവരും ജീവിതം വഴിമുട്ടിയ സമയത്ത് ഒരുപാട് ബുദ്ധിമുട്ടി ചെയ്ത ഒരു സിനിമയാണ് ‘എലോൺ’. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹം ഒരുക്കി തന്നൊരു വഴിയായിരുന്നു. അടച്ചിട്ട സ്ഥലത്ത്, കുറച്ചു പേര്‍ മാത്രമുള്ള ക്രൂവിന് വച്ചൊരു സിനിമ. പുറത്തു നിന്നും ഒരാളെ പോലും അകത്ത് കയറ്റിയിരുന്നില്ല. എന്നും ആര്‍ടിപിസആര്‍ എടുത്തിരുന്നു. അദ്ദേഹം ഒഴികെ എല്ലാവരും മാസ്‌ക് വച്ചിരുന്നു. ഒരുപാട് പേർക്ക് ഒരു വരുമാനം കൂടി ആകട്ടെ എന്ന് കരുതികൂടി ചെയ്ത ഒരു സിനിമയായിരുന്നു.

നിരൂപണം ആകാം. പക്ഷെ ഇന്നതെല്ലാം ഒരുപാട് മാറി, ഇന്നത് പലരും ദിവസക്കൂലിയ്ക്ക് ചെയ്യുകായണ്. നമ്മള്‍ക്ക് ഒന്നും പറയാനാകില്ല, എന്തെങ്കിലും പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനീകരിക്കുന്നതാകും. അവര്‍ പറയട്ടെ, അവരുടെ അഭിപ്രായമല്ലേ. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം. പക്ഷെ ബാധിക്കുന്നത് അതിന്റെ പിന്നില്‍ നില്‍ക്കുന്നവരുടെ കുടുംബങ്ങളെ കൂടിയാണ്. വിമര്‍ശിക്കുക എളുപ്പമാണ്. വിമര്‍ശിക്കുന്നത് കണ്ടാല്‍ അറിയാം ചിലരെ ഫോക്കസ് ചെയ്താണ് വിമര്‍ശിക്കുന്നതെന്ന്. നമുക്കത് അറിയാന്‍ പറ്റും. എന്നെ പോലെ ഉള്ളവരെ വിമർശിക്കുമ്പോൾ ഞാനത് കാര്യമാക്കാറില്ല പക്ഷെ, വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

മോഹൻലാലിനെ ഒരുപാട് വിമർശിക്കുന്നത് കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. ഗുണ്ട ബിനു ട്രോളുകള്‍ കണ്ട ്ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്… യാഥാർഥ്യം പക്ഷെ അങ്ങനെ ഒന്നുമല്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *