
മോശമായ ഒരു വേഷത്തിലോ, ആവശ്യമില്ലാത്ത പരിപാടികളിലോ, ഗോസിപ്പുകളിലോ ഒന്നും ഇല്ലാത്ത ഒരു കുട്ടിയാണ് അനു സിത്താര ! ഇഷ്ടതാരത്തെ കുറിച്ച് ഷാജോൺ പറയുന്നു !
മലയാള സിനിമയിൽ ഒരു ഹേറ്റേഴ്സും ഇല്ലാത്ത ഒരാളാണ് നടി അനുസിത്താര. അതുപോലെ തന്നെ നിരവധി ആരാധകരുള്ള താരം കൂടിയാണ് അനു. ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചാണ് അനു സിത്താര മലയാള സിനിമ മേഖലയിലേക്ക് എത്തിയത്, പാട്ടാസ് ബോംബ് എന്ന തമിഴ് ചിത്രമാണ് ആദ്യമായി താരം അഭിനയിച്ചിരുന്നത് അതും ബാലതാരമായി.. ബാല താരമായി എത്തിയ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷത്തിലൂടെയാണ്. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്… ഫോട്ടോ ഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്.
നടൻ കഥാപാത്രങ്ങൾ ചെയ്താണ് അനുസിത്താര സിനിമയിൽ കൂടുതലും തിളങ്ങിയത്. നടൻ ഷാജോണും അനുസിത്താരയും, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ഒരു കുടുംബ കഥ പറയുന്ന ചിത്രത്തിൽ കുടുംബ നാഥന്റെ റോളിലാണ് കലാഭവൻ ഷാജോൺ എത്തുന്നത്. ചിത്രത്തിൽ അച്ഛനും മകളുമായിട്ടാണ് ഇരുവരും എത്തുന്നത്. ഇതിന് മുവും ‘ജോണി ജോണി എസ് അപ്പാ’ എന്ന ചിത്രത്തിലും ഇവർ അച്ഛനും മകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, അനു സിത്താരയെ കുറിച്ചുള്ള ഷാജോണിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്.

ഷാജോണിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് തോന്നിയിട്ടുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറയുന്നത്. ആവശ്യമില്ലാത്ത’ പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ അനു സിത്താരയെ കാണില്ലെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജാണ് നടിക്ക് ഇപ്പോഴും ഉള്ളതെന്ന് ഷാജോൺ പറയുന്നു. ഇതിനുമുമ്പ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ അധികം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ പറയുന്നു.
ഷാജോന്റെ ഈ വാക്കുകൾക്ക് കൈ കൊടുക്കുകയാണ് ആരാധകർ, തങ്ങൾക്കും ഇതേ കാര്യം കൊണ്ട് തന്നെയാണ് അനു സിത്താരയോട് ഇത്രയും ഇഷ്ടവും ബഹുമാനവും എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ. അതുപോലെ തന്നെ മുമ്പ് ഒരിക്കൽ മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു മലയാള സിനിമയിൽ ഏറ്റവും സുന്ദരിയായി തനിക്ക് തോന്നിയിട്ടുള്ള അഭിനേത്രി അത് അനു സിത്താര ആണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്, അതുപോലെ നടിയുടെ ആരാധകരിൽ ചിലരെല്ലാം താരത്തെ കാവ്യാ മാധവനുമായി താരതമ്യ പെടുത്തിയും പറയാറുണ്ട്.
Leave a Reply