
മലയാള സിനിമയിലെ ആ പവർ ഗ്രൂപ്പ് മോഹൻ ലാലും മാമൂട്ടിയുമാണ് ! നടിമാരുടെ കതകിൽ മുട്ടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ! ഷക്കീല !
ഹേമ കമ്മറ്റി റിപ്പോർട്ടിനു ശേഷം മലയാള സിനിമ ഇപ്പോൾ ദേശിയ തലത്തിൽ വലിയ ചർച്ചയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മലയാള സിനിമയിൽ അവർ ഗ്രൂപ്പ് ഉണ്ട് എന്ന ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം ആരൊക്കെയാണ് ആ പവർ ഗ്രൂപ്പ് എന്ന ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് നടി ഷക്കീല പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ഗ്രൂപ്പ് മോഹന്‍ലാലും മമ്മൂട്ടിയും ആണെന്ന് നടി ഷക്കീല പറയുന്നത്, ഇന്ന് ഈ ഗ്രൂപ്പില്‍ മുകേഷും ഉണ്ട്, എന്നാല്‍ മെയിന്‍ പര്‍ഗ്രൂപ്പ് മോഹന്‍ലാലും മമ്മൂട്ടിയും ആണെന്നാണ് ഷക്കീല പറയുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും പവര്‍ഗ്രൂപ്പ് ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി.
അവരുടെ വാക്കുകൾ ഇങ്ങനെ, മീടുവിനോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കാരണം ഇത്തരത്തിൽ ഒരു അതിക്രമം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരോപണം ഉയര്‍ത്തുന്നത് ശരിയല്ല. ഉപദ്രവിക്കാന്‍ ആരെങ്കിലും വന്നാല്‍ ആ സ്പോട്ടിൽ തന്നെ ചെരിപ്പൂരി അടിക്കണം. എല്ലാ ഭാഷയിലും സിനിമകളില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷനുകള്‍ വന്നാലും ഇത് മാറാന്‍ പോകുന്നില്ല. നടന്മാരെ ജയിലില്‍ അടച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പൂര്‍ണപരിഹാരം ഉണ്ടാകുകയുള്ളൂ എന്നാണ് ഷക്കീല പറയുന്നത്.

അതുപോലെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നതുപോലെ നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തുന്നുണ്ട്. ഒരു സിനിമ, പേരറിയില്ല. ആ സിനിമയില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു. ഞാൻ അതിൽ ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാന്‍. രാത്രി പന്ത്രണ്ട്-പന്ത്രണ്ടരയായപ്പോള്‍ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയില്‍ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങള്‍ വാതില്‍ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.
ഞാൻ പെട്ടെന്ന് വെളിയിൽ വന്നു അയാളോട് പോകാൻ പറഞ്ഞു, നീ ആരാടി, നീ ഇതില്‍ വരരുതെന്ന് അയാള്‍. അവസാനം ദേഷ്യത്തില്‍ അയാള്‍ പോയി. ഞങ്ങള്‍ ഗസ്റ്റ് ഹൗസ് മുഴുവന്‍ ലോക്ക് ചെയ്തു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവര്‍ ഇവളെ ശല്യം ചെയ്തത് എന്നും ഷക്കീല പറയുന്നു. അതുപോലെ നടൻ പൃഥ്വിരാജ് നല്ലതൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരമൊരു സന്ദർഭത്തില്‍ പൊതുവായി നല്‍കുന്ന ഉത്തരം മാത്രമാണ് നടൻ നല്‍കിയതെന്നും ഷക്കീല പ്രതികരിച്ചു. പൃഥ്വിരാജിനെ അത്ര പെർഫെക്ടായി ഉയർത്തി കാണിക്കേണ്ട എന്നും നടി തുറന്നടിച്ചു. അയാൾ എന്താണ് ഇത്ര നല്ലത് ചെയ്തത്!, ഇക്കാര്യത്തില്‍ ഞാനും നിങ്ങളും പറയുന്നത് തന്നെയല്ലേ പൃഥ്വിരാജും പറഞ്ഞത്. അതല്ലാതെ പൃഥ്വിരാജ് എന്ത് ചെയ്തു എന്നും ഷക്കീല ചോദിക്കുന്നു.
Leave a Reply