‘ഉളുപ്പ് ഉള്ളതുകൊണ്ടായിരിക്കും എന്നെ വിളിക്കാതിരുന്നത്’ ! ചിത്രം പങ്കുവെച്ച് പരിഹാസ കമന്റുമായി ഷമ്മി തിലകൻ ! പോസ്റ്റ് ശ്രദ്ധ നേടുന്നു !

മലയാള സിനിമയിലെ അതുല്യ പ്രതിഭയായ തിലകന്റെ മകൻ എന്ന പേരിലുപരി മലയാള സിനിമയിൽ കഴിവ് തെളിയിച്ച അനുഗ്രഹീത നടൻ പേരിലാണ് ഇന്ന് ഷമ്മി തിലകൻ ശ്രദ്ധ നേടുന്നത്. ഒരു നടൻ എന്നതിലുപരി ഉറച്ച നിലപാടുകൾ കൊണ്ടും തുറന്ന് പറച്ചിലുകൾ കൊണ്ടും ശ്രദ്ധ നേടിയ ആളാണ് ഷമ്മി. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ് ഷമ്മി തിലകൻ. തനിക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകൾക്ക് മറുപടി നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴതാ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ചർച്ചയാകുന്നത്.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയെ പരിഹസിച്ചാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ആ വാക്കുകൾ ഇങ്ങനെ, ബിഗ് ബോസ് തുടങ്ങി അല്ലേ.. എന്തു പറ്റിയോ ആവോ.. ഇത്തവണ എന്നെ വിളിച്ചേ ഇല്ല..’ഉളുപ്പ്’ ഉള്ളതുകൊണ്ടായിരിക്കും’ എന്നാണ് ഷമ്മി തിലകൻ ബി​ഗ് ബോസ് ലോ​ഗോയ്ക്കൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചത്. നഷമ്മിയുടെ ഈ കുറിപ്പിന് നിരവധി പേർ കമന്റുമായി എത്തി. മോഹൻലാലിനെ പരിഹസിച്ചാണ് ഷമ്മി തിലകന്റെ വാക്കുകളെന്നാണ് ചിലർ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് കുറിച്ചത്.

കൂടുതൽ പേരും പറഞ്ഞത്, എന്റെ പൊന്ന് ചേട്ടാ വേണ്ട…. സ്നേഹം ഉള്ളത് കൊണ്ട് പറയുവാണ് എന്നാണ് ഒരിക്കലും ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോകരുതെന്നുതന്നെയാണ്. എന്നാൽ ഇത് മോഹന്ലാലിനോടുള്ള അമർഷം കാണിക്കാൻ മനഃപൂർവം ബിഗ് ബോസിനെ കരുവാക്കിയതാണ് എന്നും കമന്റുകൾ ഉണ്ട്. അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് മോഹൻലാലും ഷമ്മി തിലകനും അത്ര നല്ല ബന്ധത്തിലല്ല എന്ന് അദ്ദേഹം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.എന്നാണ് മോഹൻലാലുമായി അടുത്ത സിനിമ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അത് ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നം” എന്നാരുന്നു ഷമ്മിയുടെ മറുപടി.

അതുപോലെ ഇപ്പോൾ തനിക്കെതിരെയുള്ള അമ്മ സംഘടനയുടെ നീക്കത്തിന് പിന്നില്‍ അവർക്ക് അച്ഛനോട് കലിപ്പാണ് കാരണമെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണ്ണമായും കേട്ടിട്ടില്ല. അതിന് മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും എന്നും ഷമ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *