
‘ഉമ്മൻ ചാണ്ടി സാര്‍..മാപ്പ്…! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു ! ഷമ്മി തിലകൻ പറയുന്നു !
ഉമ്മൻ ചാണ്ടി നമ്മുടെ കേരളം ഭരിച്ചുകൊണ്ടിരുന്നപ്പോൾ സോളാർ, സരിത എന്നീ പേരുകളിൽ അദ്ദേഹം കേട്ട പഴികൾ ഒരുപാടായിരുന്നു, മോശമായ പല ആരോപണങ്ങളും അന്ന് അദ്ദേഹത്തിന് മേൽ പലരും ചാർത്തി, ആ സമയത്തും എല്ലാം ഒരു ചെറു ചിരിയോടെ നേരിട്ട അദ്ദേഹത്തിന്റെ നിരപരാധിത്വം ഇപ്പോൾ ആ മനുഷ്യന്റെ വേര്പടിന് ശേഷം പുറത്ത് വരികയാണ്, സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലില്‍ ഇപ്പോൾ കേരളമാകെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഷമ്മി ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. ഉമ്മൻചാണ്ടി സാര്‍.. മാപ്പ്.. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു..

ഒപ്പം..; പ്ര,തികാരദാഹത്താല് അങ്ങയുടെ ആ,ത്മാ,വി,ല്‍ ഉണ്ടാകാൻ സാധ്യതയുള്ള വി,സ്ഫോ,ടന,ത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാൻ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്. ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാല്‍സലാം, സത്യമേവജയതേ എന്നും ഷമ്മി കുറിച്ചു…
Leave a Reply