
അമ്മയാകാൻ ഒരുങ്ങുകയാണ്, സന്തോഷ വാർത്ത പങ്കുവെച്ച് ഷംന കാസിം ! ആശംസകൾ അറിയിച്ച് താരങ്ങളും ആരാധകരും !
മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ഷംന കാസിം. ഒരു അഭിനേത്രി എന്നതിലുപരി അവരൊരു ഡാൻസർ കൂടിയാണ്, ഈ കഴിഞ്ഞ ഒക്ടോബർ 25 നാണ് ഷംന കാസിം വിവാഹിതയായത്. ദുബായിലെ ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിൽ വെച്ച് വളരെ ആഡംബരപൂർവ്വം നടന്ന നടിയുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവാഹ ശേഷവും സിനിമ രംഗത്തും അതുപോലെ തന്റെ ഭർത്താവിന്റെ കമ്പനി കാര്യങ്ങളിലും ഷംന വളരെ സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷംന. തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് ഷംന ഈ സന്തോഷ വാർത്ത അറിയിച്ചത്, വിഡിയോയിൽ താരം പറയുന്നത് ഇങ്ങനെ, ആദ്യം തന്നെ തന്റെ കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുകയാണ് ഷംന ചെയ്യുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് പറഞ്ഞ ശേഷം ഞാനൊരു അമ്മയാവാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു ഷംന കാസിം. എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നുവെന്നും ഷംന പറയുന്നു.

തന്റെ അച്ഛനും അമ്മയ്ക്കും അരികിൽ ഇരുന്നാണ് ഷംന ഇത് പറയുന്നത്. ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിക്കുന്നതായി വീഡിയോയില്‍ കാണാം. താരത്തോടൊപ്പം കുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്നാണ് സന്തോഷം ആഘോഷിക്കുന്നത്. ഷംനക്ക് ആശംസകൾ അറിയിച്ച നിരവധിപേരാണ് രംഗത് വരുന്നത്. ഷംനയുടെ ഭർത്താവ് ഷാനിദ് ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത് എങ്കിലും. അദ്ദേഹം മലപ്പുറം സ്വദേശിയാണ്.
തന്റെ ഇഷ്ടം ഷാനിദിനോട് ഷംന പറയുകയായിരുന്നു. ഇത്രയ്ക്ക് ഒത്ത് ഒരാളെ എനിക്ക് കിട്ടുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല.’ എന്നായിരുന്നു തന്റെ ഭര്‍ത്താവിനെക്കുറിച്ച് വിവാഹ സമയത്ത് ഷംന കാസിം പറഞ്ഞത്. ‘ദുബായിലായിരിക്കും ഞാന്‍ ഭാവിയില്‍ സെറ്റില്‍ ചെയ്യാന്‍ പോകുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആളെ കുറച്ച് നാളുകളായി എനിക്ക് അറിയാമായിരുന്നു. ഗോള്‍ഡണ്‍ വിസയുടെ കാര്യങ്ങള്‍ പറയാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു.’ എന്നും ഷംന പറഞ്ഞിരുന്നു.
അതുപോലെ വിവാഹ ശേഷം ഷംനക്ക് ഷാനിദ് നൽകിയ വിവാഹ സമ്മാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭർത്താവ് ഷാനിദ് വിവാഹ ദിനത്തില നൽകിയത് എന്നാണ് റിപ്പോർട്ട്. അതിൽ 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയുൾപ്പെടുന്നതായാണ് റിപ്പോർട്ട്. സമ്മാനമായി നൽകിയ എല്ലാ സ്വത്തുക്കളുടെയും ആകെ മൂല്യമാണ് 30 കോടിയോളം രൂപ.
Leave a Reply