വേദിയില്‍വച്ച് മത്സരാര്‍ത്ഥികളുടെ മുഖത്തു കടിച്ചു ! ഷംന കാസിമിനെതിരെ വിമര്‍ശനം ! വീഡിയോ വൈറലാകുന്നു !
തെന്നിന്ത്യൻ സിനിമകളിൽ വളരെ പ്രശസ്തയായ അഭിനേത്രിയാണ് ഷംന കാസിം, തമിഴിൽ നടി പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു പ്രശസ്ത ഡാൻസറുമാണ്, പല ഷോകളിലും വിധി കർത്താവുമാണ് ഷംന, എന്നാൽ ഇപ്പോൾ നടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരിക്കുകയാണ്. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ എത്തി പ്രശംസിക്കുക എന്നത് വിധികര്‍ത്താക്കള്‍ ചെയ്തുവരുന്നതാണ്.
എന്നാല്‍ ഇത് അതുക്കും മേലെ, പ്രകടനം ഇഷ്ടപെട്ട മത്സരാർഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തിരിക്കുകയാണ് നടി ഷംന കാസിം. ഇത്തരം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് നടിക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനം ഉയരുകയാണ്. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് ഇത്തരത്തില്‍ വിചിത്രമായ സംഭവം ഉണ്ടായത്. മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുകയാണ്.
തെലുങ്കിലും തമിഴിലും മുൻ നിര നായികമാരിൽ ഒരാളാണ് ഷംന. തെലുങ്ക് ചാനലാലയ ഇടിവി യിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ എന്ന ഷോയിലെ വിധികര്‍ത്താവാണ് നടി. ഈ റിയാലിറ്റി ഷോയില്‍ ഏവരെയും അമ്ബരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. ഇത് ഒരാളുടെ അല്ല, ഷംനക്ക് ഇഷ്ടപെടുന്ന എല്ലാ മത്സരാർധികൾക്കും ഇത് തന്നെയാണ് അവസ്ഥ. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമര്‍ശനം ഉയരുന്നത്.
അതോടൊപ്പം തന്നെ ഇത് ടെലിവിഷന്‍ റേറ്റിങ് പോയിന്‍റിന് വേണ്ടിയുള്ള ചാനലിന്റെ വെറും തരാം താഴ്ന്ന ബുദ്ധിയാണെന്നും ചിലർ വിമർശിക്കുന്നു. എല്ലാവരും ഒതുകൊണ്ടുള്ള വെറും നാടകം മാത്രമാണെന്നും ചിലര്‍ വ്യക്തമാക്കുകയുണ്ടായി. ഈ കോവിഡ് പ്രതിസന്ധിയിൽ ഷംന കാണിക്കുന്നത് ശുദ്ധ വിവരക്കേട് ആണെന്നും ചിലർ അഭിപ്രയ പെടുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും തന്നെ ഉണ്ടായിട്ടില്ല. ഒരു കന്നഡ സിനിമ ഉള്‍പ്പെടെ 6-7 പ്രോജക്ടുകളിലേക്ക് നിലവില്‍ ധാരണയായിട്ടുണ്ട്.
കോവിഡ് കാരണം ഈ സിനിമകളുടെ ചിത്രീകരണം വൈകുകയാണ്. അതിനിടെയാണ് ഷംന കാസിം ടിവി ഷോയില്‍ വിധികര്‍ത്താവായി എത്തിയത്. അതിനൊപ്പം താരത്തെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്. ഉഭയസമ്മതപ്രകാരം സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
Leave a Reply