പറയാനുള്ളത് ഇനിയും പറയും, ഞാനും നികുതി കൊടുത്താണ് ഇവിടെ ജീവിക്കുന്നത് ! അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം ! ഷെയിൻ നിഗം !
മലയാള സിനിമ രംഗത്ത് യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടന്മാരിൽ ഒരാളാണ് നടൻ ഷെയിൻ നിഗം, എന്നാൽ വിവാദങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നടൻ ഉണ്ണിമുകുന്ദൻ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായി മാറുകയും അതിനെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഷെയിൻ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ഷെയിൻ പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്., പറയാനുള്ളത് പറയുമെന്നും , അതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു, ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മള്‍ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാൻ അവകാശങ്ങളില്ലേ .അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കില്‍ ശരിയാണ് . അവർ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മള്‍ ചെറുപ്പം മുതല്‍ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാർക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സർക്കാരിന് വേണ്ടിയല്ല നമ്മള്‍ ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോള്‍ അത് അങ്ങനെയല്ലെങ്കില്‍ നമ്മള്‍ പറയണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു.
ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ലിറ്റിൽ ഹേർട്ട്. അതിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ നടി മഹിമ നമ്പ്യാരെ കളിയാക്കുവാന്‍ വേണ്ടി ആയിരുന്നു ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷന്‍ കമ്പനിയെയും ഷെയിന്‍ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. അസഭ്യം കലര്‍ന്ന തരത്തില്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെ ഷെയിന്‍ പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നു.
അതുപോലെ തനിക്ക് ഉണ്ണി മുകുന്ദൻ മഹിമ കോംബോ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ ഷെയിൻ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിന്റെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയില്‍ ആണ് ഷൈന്‍ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. തുടര്‍ന്നാണ് ഷെയിന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ വാക്കു,കളെ പലരും തെറ്റായി വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണെന്ന് അദേഹം പറഞ്ഞു. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.
എല്ലായ്പ്പോ,ഴത്തെയുംപോലെ ഈ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും… തള്ളണം… ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്ന് അദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്..
Leave a Reply