
‘സുഡാപ്പി ഫ്രം ഇന്ത്യ’.. കഫിയ ധരിച്ച ചിത്രവുമായി ഷെയിന്‍ നിഗം ! എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കാംപയിനില്‍ ഷെയിൻ !
ഇന്ന് യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നടൻ ഷെയിൻ നിഗം, നടൻ അബിയുടെ മകൻ എന്ന പേരിനപ്പുറം ഇന്ന് സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഷെയിന്‍ പക്ഷെ കരിയറിൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇസ്രായേല്‍ നരഹത്യ തുടരുന്നതിനിടെ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് ദുല്‍ഖര്‍ അടക്കമുള്ള താരങ്ങള്‍ പോസ്റ്റിട്ടിരുന്നു.
ഇപ്പോഴിതാ അതെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഷെയിൻ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. കഫിയ ധരിച്ച് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ഈ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മമ്മൂട്ടിക്ക് നേരെ അടക്കം സുഡാപ്പി എന്ന് വിളിച്ച് സൈബര്‍ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഷെയ്നിന്റെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ്. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്മാന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇസ്രായേൽ റാഫയിൽ നടത്തിയ കൂട്ടകുരുതിയുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാര്‍ഢ്യം. എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കാംപയിനില്‍ പങ്കുചേരുകയായിരുന്നു ദുല്‍ഖര്‍. ഇതേ പോസ്റ്റ് ഷെയ്ന് നിഗവും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ഉണ്ണിമുകുന്ദൻ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായി മാറുകയും അതിനെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഷെയിൻ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
അതുപോലെ ഷെയിൻ നൽകിയ മറ്റൊരു അഭിമുഖത്തിൽ ഷെയിൻ പറഞ്ഞ ചില വാക്കുകളും ശ്രദ്ധ നേടിയിരുന്നു, പറയാനുള്ളത് പറയുമെന്നും , അതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു, ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മള് ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാൻ അവകാശങ്ങളില്ലേ .അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കില്‍ ശരിയാണ് . അവർ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മള് ചെറുപ്പം മുതല്‍ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാർക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സർക്കാരിന് വേണ്ടിയല്ല നമ്മള് ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോള്‍ അത് അങ്ങനെയല്ലെങ്കില്‍ നമ്മള് പറയണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു
Leave a Reply