
വാപ്പയെ ഒതുക്കിയത് പോലെ ഷെയിനെയും ഒതുക്കാൻ നോക്കുന്നു ! വെറുപ്പ് പ്രചരിപ്പിക്കരുത് ! ഇനി പറഞ്ഞാൽ ഞാൻ കരഞ്ഞുപോകും ! ഷെയിൻ നിഗം
മലയാള സിനിമയിൽ യുവ താരങ്ങളിൽ ശ്രദ്ദേയ കഥാപാത്രങ്ങൾ ചെയ്ത നടനാണ് ഷെയിൻ നിഗം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം മദ്രാസ്ക്കാരൻ പൊങ്കലിനോട് അനുബന്ധിച്ച് റിലീസിന് എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ തന്റെ സിനിമ ആരൊക്കെയോ മനപ്പൂർവം തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഷെയിൻ പറയുന്നത്. സിനിമയ്‌ക്കെതിരെ മോശമായ പ്രതികരണം വരുന്നതോടെ ആരും ഹേറ്റ് പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് ഷെയിൻ. സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് നടന്‍ തുറന്നു സംസാരിച്ചത്.
ഷെയിൻറെ വാക്കുകൾ ഇങ്ങനെ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത് അത് മാത്രം പ്രചരിപ്പിക്കുക. അല്ലാതെ വെറുപ്പ് പ്രചരിപ്പിക്കരുത്. ബാക്കിയൊന്നും ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോകും. അങ്ങനെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവരും സഹായിക്കണം. ജനുവിനായ സപ്പോര്‍ട്ട് വേണം നല്ലതാണെങ്കില്‍ നല്ലത് എന്ന് പറയുക. അത് മാത്രം മതി. ആരെങ്കിലും മനപൂര്‍വ്വം തകര്‍ക്കാന്‍ നോക്കുന്നുണ്ട് എന്നൊന്നും ഞാന്‍ പറയുന്നില്ല. നിങ്ങളെല്ലാവരും ആലോചിച്ചു നോക്ക് അപ്പോള്‍ വസ്തുത മനസ്സിലാകും. എന്തായാലും ദൈവം ഉണ്ട്, നീതി തന്നെ നടപ്പിലാവും. ആ വിശ്വാസം തനിക്ക് ഉണ്ടെന്നും ഷെയിന്‍ നിഗം പറയുന്നു.

ഇതേസമയം സന്തോഷ് വർക്കിയും അവിടെ ഉണ്ടായിരുന്നു, ശേഷം സന്തോഷ് വർക്കി പറഞ്ഞത് ഇങ്ങനെ, ഷൈന്‍ എന്ന് പറയുന്ന ആളോട് എല്ലാവര്‍ക്കും വ്യക്തിവൈരാഗ്യം ഉള്ളതുപോലെയാണ്. പണ്ട് ഈ പുള്ളിയുടെ പിതാവിനെ എല്ലാവരും ഒതുക്കാന്‍ നോക്കിയിരുന്നു. അതുപോലെയാണ് ഇപ്പോള്‍ ഷെയിനിനോടും ചിലര്‍ ചെയ്യുന്നത്. നല്ലൊരു നടനും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ ഈ പടവും മികച്ചതാണെന്ന് സന്തോഷ് പറയുന്നു. വീണ്ടും ഷെയിൻ സംസാരിച്ചു, സമൂഹ മാധ്യമങ്ങളിൽ ഓരോരുത്തന്മാർ അതും ഇതും പറയുന്നതും കേട്ടല്ല, നിങ്ങൾ സിനിമ കണ്ടു വിലയിരുത്തണം എന്നും ഷെയിൻ പറയുന്നു.
Leave a Reply